Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഉപ്പള സ്വദേശികളുടെ ‘ഓര്‍മ്മത്ത് 2017’ ബര്‍ക ഫാമില്‍ അരങ്ങേറി

ormath മംഗല്‍പാടി ജനകീയ വേദിയും മസ്‌കത്ത് ഉപ്പള കൂട്ടായ്മയും നിവേദനം സമര്‍പ്പിക്കുന്നു

മസ്‌കത്ത് ∙ ബര്‍കയില്‍ ഉപ്പള സ്വദേശികളുടെ ‘ഓര്‍മ്മത്ത് 2017’ സംഗമം സംഘടിപ്പിച്ചു. ഒമാനില്‍ നിന്ന് പ്രവാസം അവസാനിപ്പിച്ച് മടങ്ങിയ ഉപ്പള സ്വദേശികളുടെ സംഗമത്തിനു കൂടി വേദിയായ പരിപാടിയില്‍ മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.കെ.എം. അഷ്‌റഫ്  മുഖ്യാതിഥിയായിരുന്നു. മംഗല്‍പാടി കമ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ താലൂക് ആശുപത്രിയായി ഉയര്‍ത്തുക, 24 മണിക്കൂറും കിടത്തി ചികിത്സക്കുള്ള സൗകര്യം ലഭ്യമാകുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഒമാനിലെ മംഗല്‍പാടി ജനകീയ വേദിയും മസ്‌കത്ത് ഉപ്പള കൂട്ടായ്മയും എ.കെ.എം. അഷ്‌റഫിന് നിവേദനം നല്‍കി. 

മംഗല്‍പാടി സിഎച്ച്സി ആശുപത്രിയുടെ ശോചനീയ അവസ്ഥക്ക് പരിഹാരം ഉണ്ടാകണമെന്നും ഡോക്ടര്‍മാരുടെയും നഴ്‌സ്മാരുടെയും ഒഴിവുകള്‍ നികത്തണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. ആവശ്യങ്ങളുന്നയിച്ച് സ്ഥലം എംഎല്‍എ, വകുപ്പ് മന്ത്രി എന്നിവര്‍ക്കുള്ള നിവേദനം നല്‍കുന്നതിന്റെ മുന്നോടിയായുള്ള ഒപ്പു ശേഖരണം പ്രമുഖ വ്യവസായി അബ്ദുള്‍ ലത്തീഫ് ഉപ്പള ഉദ്ഘാടനം ചെയ്തു. താജുദ്ദീന്‍ വടകര, റഹീം മുജീബ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗാനമേളയും കലാ, കായിക മത്സരങ്ങളും നടന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.