Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സെപ്റ്റംബർ 29ന് മന്ത്രി എ.കെ. ബാലന്‍ സലാലയില്‍

ak-balan

സലാല ∙ ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് മലയാള വിഭാഗം ഓണം–ഈദ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു. രണ്ട് ഘട്ടങ്ങളിലായാണ് ആഘോഷങ്ങള്‍ നടക്കുന്നത്. ഈ മാസം 29ന് നടക്കുന്ന കേരളോല്‍സവം സാംസ്‌കാരിക സായാഹ്നത്തില്‍ മന്ത്രി എ.കെ. ബാലനും മൂന്ന് പ്രശസ്ത കലാകാരന്‍മാരും സംബന്ധിക്കും.

കഴിഞ്ഞ ദിവസം നടന്ന ആഘോഷ പരിപാടികള്‍ അംഗങ്ങളുടെ നേതൃത്വത്തില്‍ വര്‍ണാഭമാക്കി. ഐഎസ്‌സി ആര്‍പ്പു വിളികളുടെ ആരവങ്ങളില്‍ ക്ലബ്ബ് ചെയര്‍മാന്‍ മന്‍പ്രീത് സിംഗ് ആഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ മല്‍സരങ്ങള്‍ നടന്നു. 

എട്ടു ടീമുകള്‍ പങ്കെടുത്ത വടം വലി മല്‍സരത്തില്‍ കഴിഞ്ഞ വര്‍ഷങ്ങളിലെ ജേതാക്കളായ തണല്‍ സലാല ഒന്നാം സ്ഥാനത്തെത്തി. സനായിയ്യ ടൈഗേഴ്‌സ് രണ്ടാം സ്ഥാനക്കാരായി. വിഭവ സമ്യദ്ധമായ ഓണ സദ്യയില്‍ മൂവായിരത്തിലധികം പേര്‍ പങ്കാളികളായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.