Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖരീഫ് സീസൺ: സലാല സന്ദര്‍ശകര്‍ ആറ് ലക്ഷം കവിഞ്ഞു

സലാല

സലാല∙ ഖരീഫ് സീസണ്‍ സമാപനത്തോടടുക്കുമ്പോള്‍ യുഎഇ ഉള്‍പ്പടെ ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്ന് സലലായില്‍ എത്തിയവരില്‍ വന്‍ വര്‍ധന. ഏഷ്യന്‍ സന്ദര്‍ശകരുടെ എണ്ണത്തില്‍ 3.3 ശതമാനം വര്‍ധനയുണ്ടായതായും ദേശീയ സ്ഥിതിവിവര വിഭാഗം കണക്കുകള്‍ വ്യക്തമാക്കുന്നു. സന്ദര്‍ശകരുടെ എണ്ണം ആറ് ലക്ഷം കവിഞ്ഞു. ജൂണ്‍ 21 മുതല്‍ സെപ്റ്റംബർ അഞ്ച് വരെയുള്ള ദിവസങ്ങളില്‍ ആകെ എത്തിയത് 630,040 സന്ദര്‍ശകരാണ്. ഖരീഫ് സീസണിലെ പതിനൊന്നാം ആഴ്ചയിലെ സഞ്ചാരികളില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 240 ശതമാനം വര്‍ധനവുണ്ടായി. സന്ദര്‍ശകരില്‍ 71.8 ശതമാനവും സ്വദേശികളാണ്. ആകെ ദോഫാറില്‍ എത്തിയവരില്‍ 89.9 ശതമാനമാണ് ജിസിസി പൗരന്‍മാര്‍. എന്നാല്‍, രാജ്യത്ത് താമസിക്കുന്ന വിദേശികളില്‍ സലാല സന്ദര്‍ശിച്ചവരുടെ എണ്ണം 53 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം ഇത് 49.5 ശതമാനം ആയിരുന്നു. ഇതുവരെ 566,143 ജി സി സി പൗരന്‍മാര്‍ ഈ വര്‍ഷം ദോഫാര്‍ സന്ദര്‍ശിച്ചു. 

കഴിഞ്ഞ വര്‍ഷത്തെ 557,769 എന്നതില്‍ നിന്ന് 1.5 ശതമാനത്തിന്റെ വര്‍ധനവുണ്ടായി.ഇതുവരെ എത്തിയത് 42,331 ഏഷ്യന്‍ സഞ്ചാരികളാണ്. ജിസിസി രാഷ്ട്രങ്ങള്‍ക്ക് പുറത്തുള്ള അറബ് വംശജരുടെ എണ്ണം 13.8 ശതമാനമായി വര്‍ധിച്ചു. യൂറോപ്യന്‍ സന്ദര്‍ശകര്‍ ‍2,330ല്‍ നിന്ന് 3,802ലേക്ക് ഉയര്‍ന്നു. മറ്റു രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ 1,339ല്‍ നിന്ന് 2,183 ആയും വര്‍ധിച്ചു. സഞ്ചാരികളില്‍ 156,620 പേരും എത്തിയത് വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തിയാണ്. ഇവരില്‍ 114,813 പേര്‍ ആഭ്യന്തര വിമാന സര്‍വ്വീസുകളിലാണ് സലാലയിലെത്തിയത്. രാജ്യാന്തര വിമാന സര്‍വ്വീസുകള്‍ ഉപയോഗപ്പെടുത്തിയവരില്‍ 6.8 ശതമാനത്തിന്റെ വര്‍ധനവാണുണ്ടായത്. 44,867 സഞ്ചാരികള്‍ അന്താരാഷ്ട്ര സര്‍വ്വീസുകളില്‍ ഈ വര്‍ഷം എത്തി. റോഡ് വഴി സലാലയിലെത്തിയത് 473,420 പേരാണ്. എന്നാല്‍, കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 3.5 ശതമാനത്തിന്റെ കുറവുണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.