Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്തില്‍ അയ്യങ്കാളി ജയന്തിയാഘോഷം

അയ്യങ്കാളി ജയന്തിയാഘോഷത്തില്‍ പങ്കെടുത്തവര്‍ അയ്യങ്കാളി ജയന്തിയാഘോഷത്തില്‍ പങ്കെടുത്തവര്‍

മസ്‌കത്ത്∙ അംബേദ്കറൈറ്റ് ഇന്നൊവേറ്റീവ് മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ അയ്യങ്കാളിയുടെ 154ാമത് ജയന്തിയാഘോഷം നടന്നു. അയ്യങ്കാളിയുടെ പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുകയാണെന്ന് ഉദ്ഘാടകനായ അംബേദ്കര്‍ ഇന്റര്‍നാഷനല്‍ മിഷന്‍ പ്രസിഡന്റ് ഡോ. വൈദ്യ പറഞ്ഞു. അംബേദ്കറൈറ്റ് ഇന്നൊവേറ്റീവ് മൂവ്‌മെന്റ് പ്രസിഡന്റ് ജയരാജന്‍ അധ്യക്ഷത വഹിച്ചു. സംഘടനയുടെ ഇന്റര്‍നാഷനല്‍ സുപ്രീംകമ്മിറ്റി പ്രസിഡന്റ് ബി എസ് കിഷോര്‍ മുഖ്യപ്രഭാഷണം നടത്തി.

പ്രകാശ് പണ്ഡിറ്റ്, സുരേഷ്, ജോയ്‌സണ്‍, ശ്യാംലാല്‍, സുമേഷ്, വിനോദ് സിംസണ്‍, ഷിജു, രതീഷ്, അജീഷ്, പി കെ സുരേഷ് എന്നിവര്‍ സംസാരിച്ചു. നാടന്‍പാട്ടുകളും 'കോമരങ്ങള്‍ക്ക് മീതെ' എന്ന നാടകവും ചടങ്ങില്‍ അരങ്ങേറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.