Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫ് പ്രതിസന്ധി: കുവൈത്ത്–ഒമാൻ ചർച്ച വീണ്ടും

Emir-of-Kuwait-meets-H-E-Alawi കുവൈത്ത് അമീറും ഒമാൻ വിദേശകാര്യ മന്ത്രിയും കൂടിക്കാഴ്ചയിൽ

മസ്‌കത്ത്∙ മേഖലയിലെ വിഷയങ്ങൾ ചർച്ച ചെയ്ത് വീണ്ടും കുവൈത്ത് അമീറും ഒമാൻ വിദേശകാര്യ മന്ത്രിയും തിങ്കളാഴ്ച കൂടിക്കാഴ്ച നടത്തി. കുവൈത്തിലെ അൽ ബയാൻ കൊട്ടാരത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ലയെ കുവൈത്ത് അമീർ ഷൈഖ് സബാഹ് അൽ അഹ്മദ് സ്വീകരിച്ചു. 

നിലവിലെ ഗൾഫ് പ്രതിസന്ധി ആരംഭിച്ചതിന് ശേഷം ഇത് നാലാം തവണയാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്. ഇരു രാഷ്ട്രങ്ങളും യോജിച്ച് നടത്തുന്ന മധ്യസ്ഥ ശ്രമങ്ങൾ ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. ഇരു രാഷ്ട്രങ്ങളിലെയും ഉന്നതതല പ്രതിനിധികളും ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.