Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പാരമ്പര്യ തനിമയിൽ വിശുദ്ധ അൽഫോൻസാമ്മ തിരുന്നാൾ ആചരണം

മസ്‌കത്ത്∙ ഗാല ഹോളി സ്പിരിറ്റ് കത്തോലിക്കാ ദേവാലയത്തിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുന്നാൾ ആചരണം അരങ്ങേറി. കച്ച മുറി ഞൊറിഞ്ഞുടുത്ത്, ചട്ട അണിഞ്ഞ്, കവിണി പുതച്ചെത്തിയ കൊച്ചു മിടുക്കികളും വെള്ള ജുബ്ബയും മുണ്ടും ധരിച്ചെത്തിയ കൊച്ചു മിടുക്കന്മാരും ചടങ്ങിന് മാറ്റുകൂട്ടി. സീറോ മലബാർ കമ്മിറ്റി നേതൃത്വം നൽകിയ ഒമ്പത് ദിവസം നീണ്ടു നിന്ന നൊവേനക്കു ശേഷം നടന്ന തിരുന്നാൾ ആചരണത്തിലാണ് ക്രിസ്ത്യൻ പാരമ്പര്യത്തനിമയുടെ ഈ പുനരാവിഷ്‌കാരം നടന്നത്. 

തിരുന്നാൾ ദിവസം സീറോ മലബാർ ക്രമത്തിൽ ആഘോഷമായ പരിശുദ്ധ കുർബാന, ലദീത്ത്, പ്രദക്ഷിണം സ്‌നേഹ വിരുന്ന് എന്നിവയുമുണ്ടായിരുന്നു. 1500ൽ പരം വിശ്വാസികൾ പങ്കെടുത്ത ഭക്ത്യാദരപൂർവ്വമായ തിരുന്നൾ തിരുക്കർമങ്ങൾക്ക് ഫാ. ജോർജുകുട്ടി പരുവനാനി, ഇടവക വികാരി ഫാ. വിൽസൻ റു മാവോ, സിറോ മലബാർ സഭയുടെ ഡയറക്ടർ ഫാ. ബിജോ കുടിലിൽ, ഫാ. തോമസ് ജോൺ, ഫാ. ജോൺ ചൊള്ളാനിക്കൽ, എന്നിവർ കാർമ്മികത്വം വഹിച്ചു.

തിരുന്നാൾ ആഘോഷങ്ങൾക്ക് റ്റിജി മാത്യു, ജിജോ കടന്തോട്ട്, ചാക്കോ കോന്നിക്കര, റ്റെസി ബാബു, സോണി ജോസഫ്, ജോബിൻ കെ സി, ബിജു മാണി, മാഅട്ടിൻ മുരിങ്ങവന, ലിജോ തിരുനിലം, തങ്കച്ചൻ വാ ത്യാകരിൽ, ഷൈൻ തോമസ്, റോബിൻ ജോർജ്, ജോളി ചാക്കോ, അമ്പി ജോർജ്, എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.