Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിലെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ ഇന്ത്യക്കാർ രണ്ടാമത്

traveler

മ​സ്​​ക​ത്ത്​ ∙ ഈ ​വ​ർ​ഷ​ത്തെ ആ​ദ്യ അ​ഞ്ചു​മാ​സ​ങ്ങ​ളി​ൽ ഒ​മാ​നി​ലെ​ത്തി​യ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഇ​ന്ത്യ​ക്കാ​ർ ര​ണ്ടാ​മ​തെ​ന്ന്​ ക​ണ​ക്കു​ക​ൾ. 13 ല​ക്ഷം സ​ഞ്ചാ​രി​ക​ളാ​ണ്​ ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​ത്ത്​ എ​ത്തി​യ​തെ​ന്ന്​ ദേ​ശീ​യ സ്​​ഥി​തിവി​വ​ര മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ടൂ​റി​സം സൂചി​ക റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു. ജി​സി​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ സ​ഞ്ചാ​രി​ക​ളി​ൽ ഒ​ന്നാ​മ​ത്. ഇ​ന്ത്യ​ക്കാ​ർ​ക്ക്​ പി​ന്നി​ൽ ജ​ർ​മ​നി, ബ്രി​ട്ട​ൻ, ഫി​ലി​പ്പീ​ൻ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​. 

മേ​യി​ൽ മാ​ത്രം എ​ത്തി​യ​ത്​ 191,000 പേ​രാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം സ​മാ​ന മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ നോ​ക്കു​േ​മ്പാ​ൾ സ​ഞ്ചാ​രി​ക​ളി​ൽ 16.4 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വാ​ണ്​ ഉ​ണ്ടാ​യ​ത്. ജി​സി​സി രാ​ഷ്​​ട്ര​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണ്​ ഇ​തി​ൽ 90,000 പേ​രും (47.4 ശ​ത​മാ​നം). 13.5 ശ​ത​മാ​ന​മാ​ണ്​ ഇ​ന്ത്യ​ൻ സ​ഞ്ചാ​രി​ക​ളു​ടെ എ​ണ്ണം. ബ്രി​ട്ടി​ഷ്, ഫി​ലി​പ്പീ​ൻ​സ്​ സ്വ​ദേ​ശി​ക​ളാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. 4,77,000 ല​ക്ഷം പേ​രാ​ണ്​ മേ​യി​ൽ രാ​ജ്യ​ത്തി​ന്​ പു​റ​ത്തേ​ക്ക്​ പോ​യ​ത്​. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച്​ നോ​ക്കു​േ​മ്പാ​ൾ ഇ​ത്​ 1.7 ശ​ത​മാ​നം അ​ധി​ക​മാ​ണ്. ഇ​തി​ൽ 64.5 ശ​ത​മാ​നം പേ​രും ഒ​മാ​നി​ക​ളാ​ണെ​ന്നും സൂ​ചി​കാ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്നു.

 ക്രൂ​​സ്​ ക​പ്പ​ൽ യാ​ത്രി​ക​രു​ടെ എ​ണ്ണ​ത്തി​ൽ മേ​യി​ൽ എ​ഴു​പ​ത്​ ശ​ത​മാ​ന​ത്തി​​ന്റെ കു​റ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ​വ​ർ​ഷം ഏ​ഴാ​യി​രം സ​ഞ്ചാ​രി​ക​ൾ എ​ത്തി​യ സ്​​ഥാ​ന​ത്ത്​ ഇ​ത്ത​വ​ണ ര​ണ്ടാ​യി​രം പേ​രാ​ണ്​ എ​ത്തി​യ​ത്. 

ക്രൂ​​സ്​ ക​പ്പ​ൽ യാ​ത്ര​ക്കാ​രി​ൽ 99.6 ശ​ത​മാ​നം പേ​രും യൂ​റോ​പ്യ​ൻ സ്വ​ദേ​ശി​ക​ളാ​ണ്. ഇ​തി​ൽ 92.8 ശ​ത​മാ​നം പേ​രും ജ​ർ​മ​ൻ സ്വ​ദേ​ശി​ക​ളു​മാ​ണ്. ത്രീ​സ്​​റ്റാ​ർ മു​ത​ൽ ഫൈ​വ്​​സ്​​റ്റാ​ർ  വ​രെ ഹോ​ട്ട​ലു​ക​ളി​ൽ ആ​ദ്യ അ​ഞ്ചു​മാ​സ കാ​ല​യ​ള​വി​ൽ വ​രു​മാ​ന​മാ​യി ല​ഭി​ച്ച​ത്​ 91 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്. ഇ​തി​ൽ 14 ദ​ശ​ല​ക്ഷം റി​യാ​ലാ​ണ്​ മേ​യി​ൽ മാ​ത്രം ല​ഭി​ച്ച​ത്. മേ​യി​ൽ ന​ക്ഷ​ത്ര ഹോ​ട്ട​ലു​ക​ളി​ലെ​ത്തി​യ അ​തി​ഥി​ക​ളു​ടെ എ​ണ്ണം 1.29 ല​ക്ഷ​ത്തി​ൽ നി​ന്ന്​ 1.09 ല​ക്ഷ​മാ​യി കു​റ​യു​ക​യും ചെ​യ്​​തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.