Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഡാഷ്ബോർഡ് കാർപെറ്റ് ഇട്ട് മറയ്ക്കുന്നതിനെതിരെ പൊലീസ്

മസ്കത്ത്∙ വേനൽചൂടിൽ വാഹനങ്ങളുടെ ഡാഷ്ബോർഡുകൾ ചൂടുപിടിക്കുന്നത് ഒഴിവാക്കാൻ കാർപെറ്റ് ഉപയോഗിച്ച് മറയ്ക്കുന്നതിനെതിരെ പൊലീസിന്റെ മുന്നറിയിപ്പ്. 

ഡാഷ്ബോർഡുകൾ മറയ്ക്കുന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ എയർബാഗ് പുറത്തുവരാൻ തടസ്സം നേരിടാനിടയുണ്ടെന്നതാണു കാരണം. ഡാഷ്ബോർഡിൽ തോന്നിയതുപോലെ സാധനങ്ങൾ സൂക്ഷിക്കുന്നത് ഒഴിവാക്കുകയും വേണം. വാഹനത്തിലുള്ള പെർഫ്യൂമുകളും ൈലറ്ററുകളും ചൂടുപിടിച്ച്​ പൊട്ടിത്തെറിക്കാനും തീപിടിക്കാനുമൊക്കെയുള്ള സാധ്യത സംബന്ധിച്ചും പൊലീസ് വക്താവ് മുന്നറിയിപ്പ് നൽകി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.