Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്

oman-riyal

മസ്‌കത്ത്∙ പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയ ആഫ്രിക്കന്‍ വംശജര്‍ അറസ്റ്റില്‍. സ്വദേശിയില്‍ നിന്ന് മൂവായിരം റിയാല്‍ തട്ടിയെടുത്ത പരാതിയിലാണ് അറസ്റ്റ്. ദ്രാവകങ്ങളും മറ്റും ഉപയോഗിച്ച് പണം ഇരട്ടിപ്പിച്ച് നല്‍കാമെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 

നല്‍കിയ മൂവായിരം റിയാല്‍ തിരികെ നല്‍കാഞ്ഞതിനെ തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. എളുപ്പത്തില്‍ പണം നേടാമെന്ന മോഹന വാഗ്ദാനങ്ങളുമായി സമീപിക്കുന്നവരെ കരുതിയിരിക്കണമെന്ന് പൊലീസ് ചൂണ്ടികാണിച്ചു. ഇവര്‍ക്കെതിരെ വഞ്ചനാകുറ്റം ചുമത്തിയതായി ബോഷര്‍ പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.