Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സലാം എയര്‍, എയര്‍ അറേബ്യ സര്‍വ്വീസുകള്‍ വര്‍ധിപ്പിച്ചു

salam-air

സൊഹാര്‍∙ സൊഹാറിലേക്കുള്ള സലാം എയര്‍, എയര്‍ അറേബ്യ സര്‍വ്വീസുകള്‍ ആഴ്ചയില്‍ നാലെണ്ണമാക്കി വര്‍ധിപ്പിച്ചു. സീറ്റ് വര്‍ധിപ്പിക്കാന്‍ അനുമതി തേടിയുള്ള വിമാന കമ്പനികളുടെ ആവശ്യം അംഗീകരിച്ചതായും പുതിയ സര്‍വ്വീസുകള്‍ക്ക് അനുമതി നല്‍കിയതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ വ്യക്തമാക്കി.

സലാം എയറിന്റെയും എയര്‍ അറേബ്യയുടെയും വര്‍ധിപ്പിച്ച സര്‍വ്വീസുകള്‍ അടുത്ത ആഴ്ച മുതല്‍ ആരംഭിക്കും. നിലവില്‍ ആഴ്ചയില്‍ മൂന്ന് സര്‍വ്വീസുകളാണ് സുഹാര്‍ - സലാല റൂട്ടിലും സുഹാര്‍ - ഷാര്‍ജ റൂട്ടിലും നടത്തിവരുന്നത്. ഈ മാസം 16 മുതല്‍ തിങ്കള്‍, ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ സലാം എയര്‍ സലാലയിലേക്ക് സര്‍വ്വീസ് നടത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.