Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാന്‍ വിദേശകാര്യ മന്ത്രിയും ഇറാന്‍ പ്രസിഡന്റും തമ്മില്‍ കൂടിക്കാഴ്ച

iran-president ഒമാന്‍ വിദേശകാര്യ മന്ത്രിയും ഇറാന്‍ പ്രസിഡന്റും ടെഹ്‌റാനില്‍ കൂടിക്കാഴ്ചയില്‍

മസ്‌കത്ത്∙ ഇറാനില്‍ ഒമാന്‍ വിദേശകാര്യ മന്ത്രി യൂസുഫ് ബിന്‍ അലവി ബിന്‍ അബ്ദുല്ലയും ഇറാന്‍ പ്രസിഡന്റ് ഡോ. ഹസന്‍ റൂഹാനിയും കൂടിക്കാഴ്ച നടത്തി. മേഖലയിലെയും രാജ്യാന്തര തലങ്ങളിലെയും പുതിയ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ഉയര്‍ന്നുവന്നു. ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിനും ഹസന്‍ റൂഹാനി ആശംസകള്‍ നേര്‍ന്നു.

കഴിഞ്ഞ ദിവസം ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്മാന്‍ അല്‍ താനിയും യൂസുഫ് ബിന് അലവി ബിന്‍ അബ്ദുല്ലയും മസ്‌കത്തില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. നിലവിലെ ഗള്‍ഫ് പ്രതിസന്ധിയില്‍ ഇറാന്‍ ഖത്തര്‍ അനുകൂല നിലപാടാണ് സ്വീകരിച്ചു വരുന്നത്. വിഷയത്തില്‍ ഇടപെട്ട് കുവൈത്തിന്റെ മധ്യസ്ഥ ശ്രമങ്ങള്‍ക്ക് ഒമാന്‍ നല്‍കിവരുന്ന പിന്തുണയും ശ്രദ്ദേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.