Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടൂറിസം: ഖത്തര്‍ സംഘം ഒമാനില്‍

qatar-tourism ഖത്തറിന്റെ ഉപഹാരം മൈത സൈഫ് അല്‍ മഹ്‌റൂഖിക്ക് സമ്മാനിക്കുന്നു

മസ്‌കത്ത്∙ ഒമാന്‍ - ഖത്തര്‍ വിനോദ സഞ്ചാര മേഖലയില്‍ തുടര്‍ന്നുവരുന്ന സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഖത്തര്‍ സംഘം ഒമാന്‍ സന്ദര്‍ശിച്ചു മടങ്ങി. ഒമാന്‍ ടൂറിസം മന്ത്രാലയം അണ്ടര്‍ സെക്രട്ടറി മൈത സൈഫ് അല്‍ മഹ്‌റൂഖി സംഘത്തെ സ്വീകരിച്ചു. മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.

ഒമാന്‍ വിനോദ സഞ്ചാര വികസന പദ്ധതിയായ ടൂറിസം വിഷന്‍ 2040ന്റെ ഭാഗമായുള്ള പദ്ധതികള്‍ ഖത്തര്‍ സംഘത്തിന് മുന്നില്‍ അവതരിപ്പിച്ചു. 2040ഓടെ വര്‍ഷത്തില്‍ 11 ദശലക്ഷം സഞ്ചാരികള്‍ എത്തുന്ന രാഷ്ട്രമായി ഒമാനെ മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഒമാന്‍ വിഷന്‍ പ്രഖ്യാപിച്ചത്. ഖത്തര്‍ സംഘവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് ഒമാന്‍ ടൂറിസം മന്ത്രാലയവും ഖത്തര്‍ ടൂറിസം അതോറിറ്റിയും കരാറുകളില്‍ ഒപ്പുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.