Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അപൂര്‍വ്വ ഇനത്തില്‍ പെടുന്ന ബ്ലൂഫിന്‍ ട്യൂണ ഒമാന്‍ തീരത്ത്

pacific-bluefin-tuna

മസ്‌കത്ത്∙ അപൂര്‍വ്വ ഇനത്തില്‍ പെടുന്ന ബ്ലൂഫിന്‍ ട്യൂണയെ ഒമാന്‍ തീരത്തുനിന്ന് പിടികൂടിയതായി ഫീഷറീസ് മന്ത്രാലയത്തിന് കീഴിലെ മറൈന്‍ സയന്‍സ് ആന്‍ഡ് ഫീഷറീസ് സെന്റര്‍ ഡയറക്ടര്‍ ഡോ. അബ്ദുല്‍ അസീസ് അല്‍ മര്‍സൂഖി അറിയിച്ചു. അറേബ്യന്‍ കടല്‍ തീരത്ത് നിന്ന് 40 നോട്ടിക്കല്‍ അകലെ വെച്ച് മെയ് 11ന് ഒരു വലിയ ട്യൂണയെ പിടികൂടിയതായി സ്വദേശി മത്സ്യത്തൊഴിലാളി റിപ്പോര്‍ട്ട് ചെയ്തിരുന്നു. മത്സ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിള്‍സിന്റെ സവിശേഷതകള്‍ പരിശോധിച്ചാണ് ഇത് പസിഫിക് ബ്ലൂഫിന്‍ ട്യൂണയെയാണെന്ന് തിരിച്ചറിഞ്ഞത്.

ലോകത്ത് ഇന്നേവരെ എട്ട് സ്പീഷീസിലുള്ള ട്യൂണകളെയാണ് കണ്ടെത്തിയിട്ടുള്ളത്. അതില്‍ മൂന്ന് സ്പീഷീസുകള്‍ ഒമാന്‍ കടല്‍ തീരത്ത് ലഭ്യമാണ്. ലോംഗ്‌ടൈല്‍ ട്യൂണ, യെല്ലോഫിന്‍ ട്യൂണ, ബിജിയേ ട്യൂണ എന്നിവയാണവ. അറ്റലാന്റിക് ബ്ലൂഫിന്‍ ട്യൂണ കഴിഞ്ഞാല്‍ ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സ്പീഷീസാണ് പസിഫിക് ബ്ലൂഫിന്‍ ട്യൂണ.

പൂര്‍ണവളര്‍ച്ചയെത്തിയ ബ്ലൂഫിന്‍ ട്യൂണക്ക് 2.5 മീറ്റര്‍ നീളവും 237 കിലോഗ്രമോളം തൂക്കവും ഉണ്ടാവും. ബ്ലൂഫിന്‍ ട്യൂണക്ക് പത്ത് വര്‍ഷം പ്രായമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. സാധാരണഗതിയില്‍ ഈ സ്പീഷീസില്‍ പെട്ട മത്സ്യങ്ങള്‍ പതിനഞ്ചോ അതില്‍ കൂടുതലോ വര്‍ഷം ജീവിക്കും.  ശരീര പ്രത്യേകതകള്‍ കൊണ്ട് കടലില്‍ ദീര്‍ഘദൂരം സഞ്ചരിക്കാന്‍ കഴിവുള്ള മത്സ്യമാണ് പസിഫിക് ബ്ലൂഫിന്‍ ട്യൂണകള്‍.

പസഫിക് സമുദ്രത്തിന് ഉത്തര പസഫിക് സമുദ്രത്തിലെ ഉപആര്‍ടിക്, മിതോഷ്ണ, ഉഷ്ണമേഖലാ സമുദ്രങ്ങളിലും, കൂടാതെ ഓസ്‌ട്രേലിയക്കും ന്യൂസിലാന്‍ഡിനും ചുറ്റുമുള്ള ദക്ഷിണ ഹെമിസ്ഫിയറിലെ ഉഷ്ണജലത്തിലും കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്കനുസരിച്ച് പസിഫിക് ബ്ലൂഫിന്‍ ട്യൂണകള്‍ അധിവസിക്കാറുണ്ട്.  ഇന്റര്‍നാഷനല്‍ യൂണിയന്‍ ഫോര്‍ കണ്‍വെന്‍ഷന്‍ ഓഫ് നേച്ചറിന്റെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തിയ മത്സ്യമാണ് പസഫിക് ബ്ലൂഫിന്‍ ട്യൂണ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.