Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറുപതു വര്‍ഷം മുമ്പു ഭൂമിയില്‍ പതിച്ച അമൂല്യമായ ഉല്‍ക്കാ ശില ഇനി ഒമാനില്‍

Oman-meteorite

മസ്‌കത്ത്∙ 1954ല്‍ അല്‍ വുസ്ത മരുഭൂമിയില്‍ പതിച്ച എട്ട് കിലോയിലധികം തൂക്കം വരുന്ന ഉല്‍ക്കാ ശില തിരികെയെത്തിച്ച് ഒമാനി ശാസ്ത്രജ്ഞര്‍. ഭൗമശാസ്ത്രജ്ഞനായ ഡോ. മുഹമ്മദ് ഹിലാല്‍ അല്‍ കിന്ദി പരിശോധനകള്‍ക്കും പഠനത്തിനുമായി ബ്രിട്ടനിലേക്ക് കൊണ്ടുപോയിരുന്ന ഉല്‍ക്കാ ശിലയാണ് ഡോ. കിന്ദിന്റെ നേതൃത്വത്തില്‍ ഒമാനിലെത്തിച്ചത്.

1954ല്‍ അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മധ്യമരുഭൂമിയിലൂടെ പര്യവേക്ഷകര്‍  സഞ്ചരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അല്‍ വുസ്ത ഗവര്‍ണറേറ്റിലെ മധ്യമരുഭൂമിയില്‍ ഉല്‍ക്ക പതിച്ചത്. ഭൗമശാസ്ത്രജ്ഞനായ ഡോണ്‍ ഷെറിഡാനിന്റെ മേല്‍നോട്ടത്തില്‍ ഉല്‍ക്കാ ശില ദുകം ക്യാമ്പിലേക്ക് കൊണ്ടുപോയി. 1956നും 1958നും ഇടയില്‍ കണ്ടെത്തിയ രണ്ട് ഉല്‍ക്കകളും കൂടി പഠനത്തിനും പരിശോധനകള്‍ക്കുമായി യു കെയിലേക്ക് കൊണ്ടുപോകുകയായിരുന്നു. 

ഒരു ഉല്‍ക്ക ലണ്ടനിലെ നാഷനല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ സൂക്ഷിച്ചിരിക്കുകയാണ്. മറ്റൊന്ന് ഓയില്‍ കമ്പനിയിലെ മുഖ്യഭൗമശാസ്ത്രജ്ഞനായ മൈക് മോര്‍ട്ടന്റെ വീട്ടിലുമാണുള്ളത്. 2003ല്‍ അദ്ദേഹത്തിന്റെ മരണ ശേഷം മൈക്ക് മോര്‍ട്ടന്റെ ഭാര്യ ഹീതറാണ് ഉല്‍ക്കയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തിരുന്നതെന്ന് ഡോ. ഹിന്ദി പറഞ്ഞു. 

ശിലയുടെ സാംപിള്‍സ് ശേഖരണാര്‍ഥം താനും സഹപ്രവര്‍ത്തകന്‍ ഭൗമശാസ്ത്രജ്ഞനായ അലന്‍ ഹേവാര്‍ഡും ചേര്‍ന്ന് മൈക് മോര്‍ട്ടനിന്റെ ഭാര്യയുമായി ബന്ധപ്പെടുകയും ഒമാനിലെ അക്രോസ്സ് ഏജെസ് മ്യൂസിയത്തിന് വേണ്ടി  ഉല്‍ക്കാ ശില കൈമാറാന്‍ അഭ്യര്‍ഥിക്കുകയും ചെയ്തു. ഉടന്‍ അനുകൂല പ്രതികരണമറിയിച്ച ഹീതറും മകന്‍ കോന്റനും അംബാസഡര്‍ ഹിനായിയുടെയും ഡോ. ഹേവാര്‍ഡിന്റെയും  സാന്നിധ്യത്തില്‍ കൈമാറുകയായിരുന്നെന്ന് ഡോ.ഹിന്ദി കൂട്ടിച്ചേര്‍ത്തു. യു കെ അംബാസഡര്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍ ഹിനായിയുടെ സാന്നിധ്യത്തിലാണ് ഇതിനായുള്ള നടപടികള്‍ പൂര്‍ത്തിയാക്കിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.