Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത്– ദോഹ ടിക്കറ്റുനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒമാന്‍ എയര്‍

oman-air

മസ്‌കത്ത്∙ മസ്‌കത്ത് - ദോഹ റൂട്ടില്‍ ടിക്കറ്റുനിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഒമാന്‍ എയര്‍. റൂട്ടില്‍ സര്‍വീസ് വര്‍ധിപ്പിച്ച സാഹചരത്തില്‍ നിരക്കു കൂട്ടുമെന്ന പ്രചരണം നിഷേധിച്ചാണ് അധികൃതര്‍ രംഗത്തെത്തിയത്. സാമൂഹിക മാധ്യമങ്ങളിലാണ് ഇത്തരത്തില്‍ പ്രചരണം നടന്നത്.

അതേസമയം, മസ്‌കത്തില്‍നിന്നു ദോഹയിലേക്കു വര്‍ധിപ്പിച്ച ഒമാന്‍ എയര്‍ സർവീസുകള്‍ തിങ്കളാഴ്ച ആരംഭിക്കും. ദിനംപ്രതി നാല് സർവീസുകള്‍ നേരിട്ടുനടത്തും. നേരത്തെ സൗദിയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ഖത്തർ പൗരന്‍മാരെ സഹായിക്കാന്‍ ഒമാന്‍ എയര്‍ സര്‍വീസ് ഉപയോഗപ്പെടുത്താന്‍ സാഹചര്യമൊരുക്കിയിരുന്നു. ചാര്‍ട്ടേഡ് വിമാനം അടക്കമുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി യാത്രക്കാര്‍ക്കു സഹായവുമായി ഒമാന്‍ മുന്നില്‍ നിന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.