Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശികളുടെ മെഡിക്കല്‍ അവധി: ഇളവ് വരുത്തി അധികൃതരുടെ ഉത്തരവ്

മസ്‌കത്ത്∙ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ മെഡിക്കല്‍ അവധിയില്‍ ഇളവ് വരുത്തി. കാലാവധി പിരിധി എടുത്തു കളഞ്ഞ് സിവില്‍ സര്‍വ്വീസ് കൗണ്‍സിലാണ് ഉത്തരവിറക്കി. നാല് മാസം മാത്രമാണ് ഇതുവരെ അവധി അനുവദിച്ചിരുന്നത്. പുതിയ ഉത്തരവ് പ്രകാരം ബന്ധപ്പെട്ട വിഭാഗങ്ങളുടെ അനുമതിയോടെ എത്ര ദിവസം വേണമെങ്കിലും മെഡിക്കല്‍ അവധി ലഭിക്കും.

ഈ മാസം ആറ് മുതലാണ് പുതിയ ഉത്തരവ് പ്രാബല്യത്തില്‍ വന്നത്. അതത് വിഭാഗങ്ങളുടെ തലവന്‍മര്‍ക്ക് അവധി ദിവസം നിശ്ചയിക്കാനാകും. നിയമകാര്യ മന്ത്രാലയം ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. 2004ല്‍ പുറത്തിറങ്ങിയ രാജകീയ ഉത്തരവ് നമ്പര്‍ 120 പ്രകാരമാണ് ഇതുവരെ നാല് മാസം വരെ മെഡിക്കല്‍ അവധി അനുവദിച്ചിരുന്നത്. പ്രവാസികളായ സര്‍ക്കാര്‍ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്ക് പുതിയ ഉത്തരവ് ഏറെ ഗുണം ചെയ്യും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.