Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അല്‍ ഖര്‍ന് ബസ് അപകടം: മരിച്ചവരുടെ എണ്ണം എട്ടായി

accdent-hospital പരുക്കേറ്റവരെ പോലീസ് ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുന്നു

മസ്‌കത്ത്∙ സലാല - മസ്‌കത്ത് പാതയില്‍ അല്‍ ഖര്‍നിലുണ്ടായ ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം എട്ടായി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേരാണ് മരിച്ചത്. 12 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. നേരത്തെ അപകട സ്ഥലത്തുവെച്ച് തന്നെ ആറ് പേര്‍ മരണപ്പെട്ടിരുന്നു. ബസിന്റെ പകുതി ഭാഗവും അപകടത്തില്‍ തകര്‍ന്നിരുന്നു. 

ബുധനാഴ്ച വൈകുന്നേരം 6.30ന് ആയിരുന്നു അപകടം. യു എ ഇയില്‍ നിന്ന് യമനിലേക്ക് പുറപ്പെട്ട ബസ് ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. അമിത വേഗതയില്‍ വന്ന ബസും കാറും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. യമനിലെ ബന്ധുക്കളുടെ സമീപത്തേക്ക് യാത്ര തിരിച്ചവരാണ് ബസില്‍ ഉണ്ടായിരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

12 പേര്‍ക്ക് ഇപ്പോഴും ചികിത്സ ലഭ്യമാക്കി വരികയാണ്. ഇവരില്‍ നാല് പേരുടെ നില ഗുരുതരമാണ്. എട്ട് പേരുടെ പരുക്ക് സാരമല്ലെന്നും നിസ്‌വ ആശുപത്രി അധികൃതര്‍ പറഞ്ഞു. നിരവധി പേര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി വീടുകളിലേക്ക് തിരിച്ചയച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.