Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖത്തറില്‍നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് സഹായവുമായി വീണ്ടും ഒമാന്‍ എയര്‍

oman-air

മസ്‌കത്ത്∙ നയതന്ത്ര ബന്ധം വിച്ഛേദിക്കപ്പെട്ടതിനെ തുടര്‍ന്ന് സൗദിയിലേക്കുള്ള യാത്ര പ്രതിസന്ധിയിലായ ഖത്തര്‍ പൗരന്‍മാരെ സഹായിക്കാന്‍ വീണ്ടും ഒമാന്‍ എയര്‍. ഖത്തറില്‍ നിന്നുള്ള ഉംറ തീര്‍ഥാടകര്‍ക്ക് ജിദ്ദയിലേക്ക് ഒമാന്‍ എയര്‍ സര്‍വ്വീസ് ഉപയോഗപ്പെടുത്താമെന്ന് ഒമാന്‍ എയര്‍ വ്യക്തമാക്കി.

യാത്രക്കാര്‍ ദോഹയിലെ സെയില്‍സ് ഓഫീസില്‍ ബന്ധപ്പെടണം. ആദ്യ ദിനങ്ങളില്‍ ദോഹയില്‍ കുടുങ്ങിയ ഉംറ തീര്‍ഥാടകരെ മസ്‌കത്ത് വഴിയാണ് സൗദിയില്‍ എത്തിച്ചത്. ഒമാന്‍ എയറിന്റെ ദോഹ സര്‍വ്വീസുകള്‍ വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഈ മാസം എട്ട് മുതലാണ് പുതിയ സര്‍വ്വീസുകള്‍ ആരംഭിച്ചത്.

അതേസമയം, പൗരന്മാരുമായി വിവാഹ ബന്ധമുള്ള ഖത്തരികളെ പുറത്താക്കില്ലെന്ന യു ഇ എ, സഊദി അറേബ്യ, ബഹ്റൈന്‍ സര്‍ക്കാറുകളുടെ നിലപാടിനെ ഒമാന്‍ വിദേശകാര്യ മന്ത്രാലയം സ്വാഗതം ചെയ്തു. മിശ്ര വിവാഹിതര്‍ക്ക് മാനുഷികമായ പരിഗണന നല്‍കുമെന്ന് കഴിഞ്ഞ ദിവസം മൂന്ന് രാഷ്ട്രങ്ങളും പ്രഖ്യാപിക്കുകയും പിന്നീട് ഇവരെ പുറത്താക്കില്ലെന്ന് അറിയിക്കുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.