Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മസ്‌കത്ത് - സലാല പാതയില്‍ ബസുകള്‍ കൂട്ടിയിടിച്ച് രണ്ട് മരണം

salala-accdent

മസ്‌കത്ത്∙ മസ്‌കത്ത് - സലാല പാതയില്‍ ആദിമോന് ചേര്‍ന്ന് ഖര്‍നിലുണ്ടായ ബസ് അപകടത്തില്‍ രണ്ട് പേര്‍ മരിച്ചതായി റോയല്‍ ഒമാന്‍ പോലീസ് വ്യക്തമാക്കി. ഒരു ഫിലിപ്പൈന്‍സ് സ്വദേശിയും ബംഗ്ലാദേശ് സ്വദേശിയുമാണ് മരിച്ചത്. 30ല്‍ അധികം പേര്‍ക്ക് പരുക്കേറ്റു. 

സലാലയില്‍ നിന്ന് ദുബൈലേക്ക് പുറപ്പെട്ട ഗള്‍ഫ് ട്രാന്‍സ്‌പോപര്‍ട്ട് കമ്പനി ബസും മസ്‌കത്തില്‍ നിന്നും സലാലയിലേക്ക് തിരിച്ച ഗള്‍ഫ് ലൈന്‍ കമ്പനി ബസുമാണ് അപകടത്തില്‍ പെട്ടത്. വ്യാഴാഴ്ച രാത്രി 11.45ഓടെയായിരുന്നു അതിവേഗതയില്‍ വന്ന രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. വിദഗ്ധ ആരോഗ്യ പരചരണം ലഭ്യമാക്കി വരികയാണെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 

വിദഗ്ധ ചികിത്സക്കായി പരുക്കേറ്റ 22 പേരെ നിസ്‌വ ആശുപത്രിയിലേക്ക് മാറ്റി. 12 പേരുടെ പരുക്ക് സാരമുള്ളാണ്. ഒരാളെ ഐ സി യുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.