Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനിൽ ഇ - വിസ സംവിധാനം നിലവില്‍ വന്നു

e-visa-oman

മസ്‌കത്ത്∙  ഇ - വിസ സംവിധാനം നിലവില്‍ വന്നതായി റോയല്‍ ഒമാന്‍ പോലീസ്. ഒമാനിലെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിവേഗം വിസ ലഭ്യമാക്കുന്നതാണ് ഇ - വിസ. ആര്‍ ഒ പി വെബ്‌സൈറ്റ് വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ഇതിലൂടെ സാധിക്കും. ഇതോടെ വിസ ആവശ്യങ്ങള്‍ക്ക് ഓഫീസുകള്‍ കയറി ഇറങ്ങുന്ന സാഹചര്യം ഒഴിവാകും.

കുടുംബത്തോടൊപ്പം ചേരാനും വ്യവസായ ആവശ്യങ്ങള്‍ക്കുമെല്ലാം ഒമാനിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ വിസ ലഭ്യമാക്കുന്നതാണ് പുതിയ ഇലക്ട്രോണിക് വിസാ രീതി. അവധി ദിനത്തിലും വെബ്‌സൈറ്റ് സന്ദര്‍ശിച്ച് വിസ ലഭ്യമാക്കാവുന്നതാണ്. ആര്‍ ഒ പി വെബ്‌സൈറ്റില്‍ യൂസര്‍നെയിം, പാസ്‌വേഡ് എന്നിവ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് വിസക്ക് അപേക്ഷിക്കാനാകും. പെയ്മന്റ് നല്‍കുന്നതിന് മുന്നോടിയായി മാറ്റിത്തിരുത്തലുകളും നടത്താം. ഒമാന്റെ സാമ്പത്തിക വൈവിധ്യവത്കരണത്തിന് പുതിയ ഇലക്ട്രോണിക് വിസാ സംവിധാനം ഗുണം ചെയ്യുമെന്ന് ആര്‍ ഒ പി വ്യക്തമാക്കി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.