Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഈ മാസം 28, 29 തീയതികളില്‍

indian-community-fest കമ്യൂണിറ്റി ഫെസ്റ്റിവലിന്റെ ആദ്യ ടിക്കറ്റ് മാര്‍സ് എം ഡി വി ടി വിനോദ് കൈമാറുന്നു

മസ്‌കത്ത്∙ പതിനാലാമത് ഇന്ത്യന്‍ കമ്യൂണിറ്റി ഫെസ്റ്റിവല്‍ ഈ മാസം 28, 29 തീയതികളില്‍ ആമിറാത്ത് പാര്‍ക്കില്‍ അരങ്ങേറുമെന്ന് സംഘാടകര്‍ അറിയിച്ചു. സംവിധായകന്‍ കമല്‍ മുഖ്യാതിഥിയായിരിക്കും. കഴിഞ്ഞ നാല് വര്‍ഷമായി നല്‍കി വരുന്ന കൈരളി - അനന്തപുരി അവാര്‍ഡ് ഇത്തവണ മുരുകന്‍ തെരുവോരത്തിന് സമ്മാനിക്കും. മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ച എരഞ്ഞോളി മൂസയെ ഉത്സവ വേദിയില്‍ ആദരിക്കും.

ഇന്ത്യയില്‍ നിന്നെത്തുന്ന 30 കലാകാരന്‍മാര്‍ രണ്ട് ദിവസങ്ങളിലായി പരിപാടികള്‍ അവതരിപ്പിക്കും. കേരളത്തിലെ പരമ്പരാഗത വാദ്യ, നൃത്ത രൂപങ്ങള്‍ക്ക് പുറമെ ഒഡീസി, തമിഴ് നൃത്ത രൂപങ്ങളും പ്രമുഖ ബ്രാന്‍ഡ് ട്രൂപ്പായ തിരുവനന്തപുരം പ്രഗതിയുടെ മ്യൂസിക്ക് ഫ്യൂഷന്‍, ഉത്തര മലബാറില്‍ നിന്നുള്ള താവം ഗ്രാമീണ വേദിയുടെ പരമ്പരാഗത കലാ രൂപങ്ങളുടെ അകമ്പടിയോടെയുള്ള നാടന്‍പാട്ട് അവതരണവും വേദിയില്‍ അരങ്ങേറും.

ഒമാനിലെ വിവിധ സ്‌കൂളുകളിലെയും കോളജുകളിലെയും അമ്പതോളം ടീമുകള്‍ പങ്കെടുക്കുന്ന ശാസ്ത്ര പ്രദര്‍ശനവും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. പി എം ജാബിര്‍, കെ രതീശന്‍, വി ടി വിനോദ്, ബിബി ജേക്കബ്, പ്രസാദ് ദാമോദരന്‍, അഡ്വ. ഗിരീഷ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.