Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഒമാനില്‍ വാഹനാപകടങ്ങള്‍ കുറഞ്ഞു

accident

മസ്‌കത്ത്∙ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം വാഹനാപകടങ്ങള്‍ 26.1 ശതമാനം കുറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ ഉണ്ടായ അപകടങ്ങളില്‍ മരിച്ച സ്വദേശികളുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 33.3 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിത്. കഴിഞ്ഞ മാസത്തെ അപകടങ്ങളില്‍ 63 ശതമാനവും പകല്‍ സമയങ്ങളിലായിരുന്നുവെന്നും ദേശീയ സ്ഥിതി വിവര വിഭാഗം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

605 അപകടങ്ങളാണ് ഈ വര്‍ഷം ആദ്യ രണ്ട് മാസങ്ങളിലായി സംഭവിച്ചത്. കഴിഞ്ഞ വര്‍ഷം അപകട നിരക്ക് 819 ആയിരുന്നു. ഫെബ്രുവരിയില്‍ ഉണ്ടായത് 287 അപകടങ്ങളാണ്. ജനുവരിയില്‍ 318ഉം ഡിസംബറില്‍ 426 അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. അപകടങ്ങളില്‍ പരുക്കേറ്റവരുടെ എണ്ണത്തില്‍ 12.7 ശതമാനം കുറവാണുണ്ടായത്. ഫെബ്രുവരിയില്‍ 453 പേര്‍ക്കാണ് പരുക്കേറ്റത്.

കഴിഞ്ഞ വര്‍ഷം 519 പേര്‍ക്ക് പരുക്കേറ്റിരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. അപകടങ്ങളില്‍ മരിച്ചവരുടെ എണ്ണത്തിലും 4.9 ശതമാനം കുറവ് രേഖപ്പെടുത്തി. 98 മരണങ്ങള്‍ ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ മരിച്ചവര്‍ 103 ആണ്. ഈ വര്‍ഷം ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ 16 സ്വദേശി സ്ത്രീകളാണ് അപകടത്തില്‍ മരണമടഞ്ഞത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 12 പേരായിരുന്നു മരിച്ചത്.

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.