Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മദ്യ രഹിതമായ ഒരു കേരളം സ്വപ്നം

സതീഷ് പദ്മനാഭൻ
satheesh

നമ്മുടെ നാട്ടിൽ എല്ലാവരും ക്രിസ്മസും പുതുവൽസരവും ആഘോഷിക്കുകയാണല്ലോ. മലയാളികളായ പലർക്കും ഈ അവസരം മദ്യപിക്കാൻ ഉള്ള ഒരു ചാൻസ് ആയിട്ടാണ് കണ്ടു വരുന്നത്. വിദ്യാഭ്യാസവും വിവരവും ഉള്ള നമ്മുടെ മലയാളികൾ മദ്യപാനത്തിന്റെ കാര്യത്തിലും മുന്നിൽ തന്നെ. മദ്യപാനത്തിന്റെ ദോഷ ഫലങ്ങളെക്കുറിച്ചു ഞാൻ പറഞ്ഞു തരാതെ തന്നെ നമുക്കെല്ലാം അറിയാം.

എന്റെ പിതാവ് മദ്യപിക്കുമായിരുന്നു.ഞാൻ മാജിക് പഠിക്കുന്നതിനൊക്കെ എത്രയോ മുൻപ് തന്നെ എന്റെ പിതാവ് അന്തരീക്ഷത്തിലൂടെ നടന്നു വരുന്ന കാഴ്ച കണ്ടിട്ടുണ്ട്.എന്റെ പല സുഹൃത്തുക്കളും മദ്യപിക്കാറുണ്ട്, ഇവർക്കൊക്കെ ഇതിന്റെ ദൂഷ്യ ഫലങ്ങൾ അറിയാം.മദ്യം അങ്ങനെ ആണ്.ഏതോ ഒരു മലയാളി ഏതോ ഒരു മീഡിയയിൽ എഴുതി. മദ്യപാനത്തിന്റെ ദൂഷ്യ ഫലങ്ങൾ എന്നും പത്രത്തിൽ അയാൾ കാണാറുള്ളത് കൊണ്ട് അയാൾ നിർത്തി എന്ന് " പത്രം വായന." മദ്യം അത് മനുഷ്യനെ അവനല്ലതാക്കി തീർക്കും .

പല കൊലപാതകങ്ങളുടെയും പീഡനത്തിന്റെയും അപകടങ്ങളുടെയും മോഷണത്തിന്റെയും ഒക്കെ ഒടുവിൽ പൊലീസ് റിപ്പോർട്ട് പ്രതി മദ്യപിച്ചിരുന്നു എന്നാണ്. ഗവൺമെന്റ് മദ്യഷാപ്പുകൾ നിർത്തി. വീണ്ടും കൊണ്ടുവന്നു. അതു ഗവൺമെന്റിന്റെ ഒരു വല്യ വരുമാനമാണ്.പിന്നെ എങ്ങനെ നിർത്തലാക്കും ? ഈ അടുത്തിടെ ഒരു പാട്ടുകാരി നമ്മുടെ നാട്ടിൽ അവരുടെ ഒരു പ്രോഗ്രാമിൽ വൈൻ ഇല്ലാതെന്തു ക്രിസ്മസ് എന്ന് പറഞ്ഞു മജീഷ്യനെ കൊണ്ട് വെള്ളം വീഞ്ഞാക്കിക്കുന്നത് കണ്ടു.

‌ഇന്ത്യയുടെ മഹത്തായ ഒരു മാജിക്  ആയ വാട്ടർ ഓഫ് ഇന്ത്യ എന്ന വിദ്യ ഉപയോഗിച്ചു.അതാണിപ്പോഴത്തെ നാടിന്റെ സംസ്കാരം. എത്രയോ കുടുംബങ്ങൾ മദ്യം തകർത്തു. എത്രയോ ജീവിതങ്ങൾ തകർത്തു. മദ്യപാനത്തിന്റെ ദോഷ വശങ്ങൾ ഒരു കൊച്ചു മാജിക്കിലൂടെ അവതരിപ്പിക്കുകയാണിവിടെ. മദ്യ രഹിതമായ ഒരു കേരളം സ്വപ്നം കണ്ടുകൊണ്ടു മലയാള മനോരമയുടെ പ്രിയ വായനക്കാർക്ക്  പുതുവർഷാശംസകൾ നേർന്നുകൊള്ളുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.