Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗ്രാൻഡ് കാന്യോൻ നാഷണൽ പാർക്ക് വൺസ് ഇൻ എ ലൈഫ് ടൈം എക്സ്പീരിയൻസ്

സതീഷ് പദ്മനാഭൻ
grand-patrk

അരിസോണ∙ചില കാര്യങ്ങളെ കുറിച്ച് എത്ര എഴുതിയാലും തീരില്ല. താജ്മഹൽ,ലാസ് വെഗാസ് ,ദുബായ് എന്നങ്ങനെ പോകുന്നു പട്ടിക. അതുപോലെ ഒന്നാണ് അരിസോണയിലെ ഗ്രാൻഡ് കാന്യോൻ നാഷണൽ പാർക്ക്. ഞാൻ തന്നെ 2008 ഇൽ ഇതേപ്പറ്റി ഒരു ലേഖനം എഴുതി. ചിത്രങ്ങൾ സഹിതം . പിന്നെ പലരുമെഴുതി, എന്താണിതിനുമാത്രം എഴുതാൻ ? മറ്റൊരു എഴുത്തുകാരന്റെ ഭാഷയിൽ പറഞ്ഞാൽ. വൺസ് ഇൻ എ ലൈഫ് ടൈം എക്സ്പീരിയൻസ്. അതേ അതു തന്നെ.

അരിസോണയിലെ ഫോനിക്സിൽ നിന്നും മൂന്നു മണിക്കൂർ ഡ്രൈവ് ചെയ്താൽ ഗ്രാൻഡ് കാന്യോൻ ആയി.പണ്ട് വെറുമൊരു മരുഭൂമിയായിരുന്ന ഇതിനെ ഇന്നത്തെ ഗ്രാൻഡ് കാന്യോൻ ആക്കിയത് കൊളറാഡോ നദി ആണ് . 446  കിലോമീറ്റർ നീളത്തിൽ 29  കിലോമീറ്റർ വീതിയിൽ 6093 അടി ആഴത്തിൽ ഈ അഗാധതയെ വാർത്തെടുക്കാൻ കൊളറാഡോ നദിക്കു 650  ലക്ഷം വർഷങ്ങൾ വേണ്ടി വന്നു . എല്ലാ വർഷവും അഞ്ചു മില്യൺ ആൾക്കാരാണിവിടം സന്ദർശിക്കാൻ വരുന്നത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും . ഇതിന്റെ മനോഹാര്യത പോലെ തന്നെ ഇവിടെ മരിക്കുന്നവരും ധാരാളം. മുന്നറിയിപ്പുകൾ അവഗണിച്ചു സെൽഫി എടുക്കാൻ തുനിയുന്ന യുവാക്കളും യുവതികളുമാണ് ഏറെയും അപകടത്തിൽപ്പെടുന്നത്.

ഈ അടുത്തിടെ ഈ പാർക്കിന്റെ പടിഞ്ഞാറു ദിക്കിലായി സ്കൈ വോക്ക് എന്നു പേരിട്ടിരിക്കുന്ന ഒരു ഗ്ലാസ് പാലം ഉണ്ട്.അതിനെ പറ്റി മറ്റൊരവസരത്തിൽ പറയാം. അധികം എഴുതുന്നില്ല. അമാനുഷികമായ ഒരു കൈവേല തന്നെ. പഴയ ലേഖനങ്ങൾ വായിക്കാൻ പറ്റാത്തവർ ഗ്രാൻഡ് കന്യോന്റെ വിവിധ വശങ്ങളിൽ നിന്നും ഉള്ള ഈ വിഡിയോ ഒന്ന് കണ്ടു നോക്കൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.