Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഫോട്ടോഗ്രഫിയെ പോലും വെല്ലുന്ന വരകളുമായി ഫ്രിഡ കഹ്‍ലോ

സതീഷ് പദ്മനാഭൻ
art

അരിസോണ∙പ്രശസ്ത മെക്സിക്കൻ ചിത്രകാരി ഫ്രിഡ കഹ്‍ലോയുടെ ചിത്ര പ്രദർശനം ഫിനിക്സിൽ "സ്റ്റീലെ " ( Steele Auditorium ) ഓഡിറ്റോറിയത്തിൽ നടന്നു . 1907 ജൂലൈ  6നു മെക്സിക്കോയിൽ ജനിച്ച ഈ കലാകാരിയുടെ പ്രധാന കഴിവ് സെൽഫ് പോർട്രെയിറ്റ്സ് ആയിരുന്നു . ഫോട്ടോഗ്രഫിയെ പോലും വെല്ലുന്ന രീതിയിൽ ചിത്രങ്ങൾ വരയ്ക്കാനുള്ള കഴിവാണ് ഇവരെ പ്രശസ്ത ആക്കിയത്.

മെക്സിക്കൻ സംസ്കാരം അവരുടെ എല്ലാ ചിത്രങ്ങളിലും പ്രകടമാണ്. പിതാവ് ജർമ്മൻകാരനും മെസ്റ്റിസാ മാതാവും ആണെങ്കിലും ചെറുപ്പം മെക്സിക്കോയിൽ കഴിച്ചു കൂട്ടി . മെഡിക്കൽ സ്കൂളിൽ ചേർന്ന് ഡോക്ടറാകാൻ ആഗ്രഹിച്ച പോളിയോ ബാധിതയായ ഫ്രിഡയെ വിധി വീണ്ടും 1925 ഇൽ ബസ് അപകടത്തിന്റെ രൂപത്തിൽ പിടികൂടി. അനേകർ മരിച്ച ഈ അപകടത്തിൽ ഇവർ ഗുരുതരമായ പരുക്കോടെ രക്ഷപെട്ടു. ആശുപത്രി കിടക്കയിൽ വച്ചാണ് ആദ്യമായി ഇവർ അവരുടെ ചിത്ര രചന തുടങ്ങിയത്.

1927  ഇൽ മെക്സിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്ന് പാർട്ടിക്ക് വേണ്ടി ചിത്രരചന തുടങ്ങി . 1928ൽ പ്രശസ്ത ചിത്രകാരനായ ഡീഗോ റിവറയെ പരിചയപ്പെടുകയും തുടർന്ന് രണ്ടു ഭാര്യമാരുള്ള അയാളെ ഫ്രിഡ വിവാഹം കഴിക്കുകയും ചെയ്തു . 1931  റിവേറ അമേരിക്കയിലേക്ക് കുടിയേറി പാർത്തു . സാൻഫ്രാൻസസിസ്കോ യിൽ തന്റെ ചിത്ര രചന തുടങ്ങിയ റിവേറ തന്റെ ഭാര്യയെ പ്രശസ്ത ചിത്രകാരന്മാരായ എഡ്‌വേഡ്‌ വെസ്റ്റേൺ റാൽഫ് സ്റ്റേക്ക് പോൾ , നിക്കോളാസ് മർഫി എന്നിവർക്ക് പരിചയപ്പെടുത്തി .

അത് അവരുടെ ജീവിതത്തിലെ വഴിത്തിരിവായി . 1940  കളിൽ സാൻഫ്രാൻസിസ്കോയിലുള്ള ഉള്ള ഒരു ആര്ട്ട് ഡീലറുമായി പ്രണയത്തിലായ ഇവർ മെക്സിക്കോയിലേക്കു തിരിച്ചു പോയി. 1941  ഇൽ തിരികെ അമേരിക്കയിൽ എത്തുമ്പോഴേക്കും ഇവരുടെ ചിത്രങ്ങൾ അതി പ്രശസ്തമായിരുന്നു . 1943  ഇൽ ഫിലഡൽഫിയ മ്യൂസിയം ആർട്ട്, മെക്സിക്കൻ ആർട് തുടങ്ങിയ പ്രദർശനങ്ങൾ അനേകം ഉപഹാരങ്ങൾ വാരിക്കൂട്ടി ! ഇതിനിടയിൽ വീണ്ടും തന്റെ പഴയ ഭർത്താവുമായി ഇണങ്ങുകയും മരണം വരെ ആ ബന്ധം തുടരുകയും ചെയ്തു . 1950  മുതൽ മെക്സിക്കോയിൽ തിരികെ പോയി , ശാരീരിക അസ്വസ്ഥത അലട്ടിയിരുന്ന ഈ വേളയിലും ചിത്രരചന തുടർന്നു 1954  ജൂലൈ  12  നു അവരുടെ നഴ്സ് അവരെ കിടപ്പറയിൽ മരിച്ചനിലയിൽ കണ്ടെത്തി . 1983  ഇൽ ഇവരെ കുറിച്ച് ഹെയ്ഡൻ എന്ന ചരിത്രകാരൻ പുസ്തകം എഴുതി. 1984  ഇൽ ലാറ്റിൻ അമേരിക്കയിലെ ഏറ്റവും വലിയ ചിത്രകാരി ആയി ഇവർ അറിയപ്പെട്ടു . വിശ്വാസം ആയില്ല അല്ലെ ! 1939  ഇൽ ഇവർ വരച്ച Two  Lovers  in  a  forest  എന്ന ചിത്രം 2016  ഇൽ വിറ്റു പോയത് എട്ടു മില്യൺ ഡോളറിന് ഇപ്പൊ വിശ്വാസമായോ ?
 
 




ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.