Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഓണസ്വപ്നം

Onam

ഓണമായോണമായോണമായി ...
മാവേലിമന്നൻ വരവായി …
നാട്ടിൽ പ്രജകൾക്കു ക്ഷേമമാണോ
നീളെ നടന്നൊന്നു കാണുവാനായ്

നല്ലൊരുനാളിന്റെയോർമ്മയുമായ്
നിന്നു ചിരിതൂകും പൂക്കൾ കാണാൻ
മാവേലിമന്നൻ വരവായി
ഓണമായോണമായോണമായി ...

നാടിൻ മുഖമാകെ മാറിപ്പോയി
വീടുകൾക്കിടയിൽ മതിലായി
നന്മകളെങ്ങോയിറങ്ങിപ്പോയി
പൂവിളിപ്പാട്ടുകൾ കേൾക്കാതെയായ്..

ഗ്രാമങ്ങൾ പട്ടണം പോലെയായി
പട്ടിണിപ്പാവങ്ങളേറിവന്നൂ
അക്രമാതിക്രമമൊത്തിരിയായ്
മാവേലി കണ്ടുമടുത്തുനിൽപ്പായ്

ഉഴവില്ല, കൃഷിയില്ല, ഒന്നുമില്ല
നല്ലോരു പുന്നെല്ലിൻ മണവുമില്ല
പാടങ്ങളൊക്കെ കരകളായി
കരകളിൽ ഫ്ലാറ്റിൻ സമുച്ചയമായ്

പൂവിളിക്കൊപ്പമാ പൂത്തുമ്പിയും
പാറിപ്പറന്നെങ്ങോ പോയിതല്ലോ
പാവം കുരുന്നുകൾക്കോണമില്ലാ
പാടിപ്പഴകിയ പാട്ടുമാത്രം

നാട്ടിലേക്കെന്തിനിനി വരണം
നാടുമെൻ നാട്ടാരുമില്ലെങ്കിൽ
മാവേലി ചോദിച്ചിതുള്ളിൽ മൂകം
വേഗം മിഴികൾ നിറഞ്ഞുപോയി

നല്ലൊരുസ്വപ്നം തകർന്നതിൻ വേദന
കണ്ണുനീർച്ചാലായൊഴികിടുമ്പോൾ
മെല്ലെത്തുടച്ചങ്ങു യാത്രചോദിക്കുന്ന
മന്നൻ മനസിൽ പറഞ്ഞുപോയി.

ഇല്ലിനി വീണ്ടും വരവിവിടേക്കില്ല
ഇല്ലെനിയോർക്കുവാനൊന്നുമില്ല
ഇല്ലിനി വീണ്ടും വരവിവിടേക്കില്ല
ഇല്ലെനിയോർക്കുവാനൊന്നുമില്ല
 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.