Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രവാസി

ആസിഫ് പാടലടുക്ക
pravasi

പിറന്ന നാട്ടിൽ നിന്നും പിറന്ന മണ്ണിൽ നിന്നും പാലായനം ചെയ്തു പ്രതീക്ഷയോടെ ഗോപുരം പണിയാൻ എല്ലാം ഉപേകിഷിച്ചു പറന്നവൻ. പുതിയ ജീവിതം തുടക്കം കുറിച്ചും മുന്നോട്ട് നീങ്ങി ഇക്കര നിൽകുമ്പോൾ അക്കര പച്ച അക്കര നിൽകുമ്പോൾ ഇക്കര പച്ചയിൽ എന്ന ചിന്തകൾ.നാളുകൾ കടന്നു പോയി അറിഞ്ഞതേ ഇല്ല ദിവസവും മാസവും വർഷവും കഴിഞ്ഞു ദിനാരാത്രങ്ങൾ തള്ളി നീക്കിയത്. ജീവിതത്തിന്റെ പല നിർണായക ഘട്ടങ്ങളിൽ ഒറ്റപ്പെടലും കഷ്ടപെടലും കണ്ണീരും നോവുമായി എല്ലാം ഉള്ളിൽ ഒതുക്കി പുറമെ നിന്നും പുഞ്ചിരിച്ചു തോൽപ്പിച്ച് നിന്നവൻ. നിലപാടില്ലാത്ത നില നിൽപ്പിനു വേണ്ടിയുള്ള പോരാട്ടത്തിൽ നഷ്ടമോ ലാഭമോ നോക്കാതെ ഒഴുക്കിനു എതിരെ നീന്തിയവൻ. അവസാനം വിജയ പ്രതീക്ഷയിൽ പ്രാർത്ഥനയിൽ എന്നും ഒരു പാട് പേർക്ക് പുതു ജീവൻ നൽകി ജീവിക്കാൻ പ്രേരണ നൽകി എല്ലാം ശരിയാവും എന്ന ഒറ്റ വാക്കിൽ ഒതുക്കി ആശ്വസത്തിന്റെ പൊൻ കിരണങ്ങളാൽ ഹൃദങ്ങൾക്കു സ്വാന്തനം നൽകി സ്വന്തം ജീവിതം. സമർപ്പണ ബോധത്തിൽ നിഴലായി തണലായി മരഭൂമിയിൽ നടന്നു നീങ്ങുമ്പോൾ സ്വായം ജീവിക്കാൻ മറന്നവൻ. കർമ്മം കൊണ്ട് കൃത്യകമായി ജീവിതം കൊണ്ടാടിയവൻ പ്രവാസി!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.