Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ അഞ്ചുവർഷം ചികിൽസ നടത്തിയ വ്യാജ ഡോക്ടർ പിടിയിൽ

FAKE-DOCTROR-3

കുവൈത്ത് സിറ്റി ∙ ലൈസൻസില്ലാതെ അഞ്ചുവർഷമായി ഖൈത്താനിൽ ചികിൽസ നടത്തിയിരുന്ന ഏഷ്യൻ വംശജനായ വ്യാജ ഡോക്‌ടർ പിടിയിൽ. അവിവാഹിതരായ ഒട്ടേറെ വിദേശ വനിതകൾക്കു ഗർഭഛിദ്രം നടത്തിയതായും ഇയാൾ മൊഴി നൽകിയെന്നു പൊലീസ് അറിയിച്ചു. രഹസ്യവിവരത്തെ തുടർന്നു നിരീക്ഷണത്തിനൊടുവിലാണ് ഇയാളുടെ ‘ക്ലിനിക്കി’ൽ പൊലീസ് പരിശോധന നടത്തിയത്. ദിവസം ശരാശരി 10 പേർ ചികിത്സ തേടി എത്താറുണ്ട്. ഗർഭഛിദ്രത്തിന് ഉപയോഗിക്കുന്നത് ഉൾപ്പെടെ ഒട്ടേറെ ഗുളികകൾ പിടിച്ചെടുത്തു. അനധികൃത താമസക്കാരാണ് ചികിത്സ തേടി എത്തുന്നവരിൽ ഭൂരിപക്ഷവും. ഗർഭഛിദ്രം നടത്താൻ 50 ദിനാറാണ് ഫീസ് ഈടാക്കിയിരുന്നത്.
 

Your Rating:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.