Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി

bah-amnesty-3-col പൊതുമാപ്പ് പ്രയോജനപ്പെടുത്തി നാട്ടിൽ പോകുന്നതിന് എമർജൻസി സർട്ടിഫിക്കറ്റ് ശേഖരിക്കാൻ ഇന്നലെ കുവൈത്തിലെ ഇന്ത്യൻ എംബസിയിൽ എത്തിയവർ.

കുവൈത്ത് സിറ്റി ∙ അനധികൃതമായി കുവൈത്തിൽ കഴിയുന്നവർ പൊതുമാപ്പ് പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു. പൊതുമാപ്പ് കാലാവധി 22ന് തീരുമെന്നിരിക്കെ അവസരം പ്രയോജനപ്പെടുത്താൻ അവശേഷിക്കുന്നവർ ഉടൻ നടപടികൾ പൂർത്തീകരിക്കണം.

തൊഴിൽ വീസ (നമ്പർ 18) യിലുള്ളവരാണെങ്കിലും ഇഖാമ കാലവധി കഴിഞ്ഞവർ തിരിച്ചുപോകുന്നതിനുള്ള ക്രമീകരണങ്ങൾക്ക് സന്നദ്ധരാകണം. തൊഴിലുടമയിൽനിന്ന് പാസ്പോർട്ട് തിരിച്ചുകിട്ടാൻ കാത്തിരിക്കുന്നവരും സമയം പാഴാക്കാതെ എമർജൻസി സർട്ടിഫിക്കറ്റിനായി അപേക്ഷിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കി 22ന് മുൻപ് കുവൈത്ത് വിടുകയും വേണമെന്നും എംബസി പത്രക്കുറിപ്പിൽ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.