Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കെഇസിഎഫ് ഇന്റർചർച്ച് ബൈബിൾ ക്വിസ് ജേതാക്കൾ

BAH-bible--junior-3CLMCLR ജൂനിയർ വിഭാഗം ജേതാക്കൾ.

കുവൈത്ത് സിറ്റി ∙ കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ച്‌സ് ഫെലോഷിപ് (കെഇസിഎഫ്) ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മൽസരത്തിൽ ജൂനിയർ വിഭാഗത്തിൽ സെന്റ് പീറ്റേഴ്സ് ക്നാനായ ഇടവകയും സീനിയർ വിഭാഗത്തിൽ സെന്റ് ജോൺസ് മാർത്തോമ്മാ ഇടവകയും ഒന്നാം സ്ഥാനം നേടി.

ജൂനിയർ വിഭാഗത്തിൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് മഹാ ഇടവക രണ്ടാം സ്ഥാനവും അഹമ്മദി മാർത്തോമ്മാ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സീനിയർ വിഭാഗത്തിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ അഹമ്മദി ഇടവക രണ്ടാം സ്ഥാനവും കുവൈത്ത് സിറ്റി മാർത്തോമ്മാ ഇടവക മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

BAH-bible--senior-3CLMCLR കുവൈത്ത് എപ്പിസ്കോപ്പൽ ചർച്ച്‌സ് ഫെലോഷിപ് ഇന്റർ ചർച്ച് ബൈബിൾ ക്വിസ് മത്സരം സീനിയർ വിഭാഗം ജേതാക്കൾ സംഘാടകർക്കൊപ്പം.

കെഇസിഎഫ് പ്രസിഡന്റ് ഫാ. കൊച്ചുമോൻ തോമസ് അധ്യക്ഷത വഹിച്ചു. ഫാ. ജിജു ജോർജ് ഉദ്‌ഘാടനം ചെയ്‌തു. ഫാ. എൽദോസ് ചക്യട്ടിൽ, ഫാ. ജേക്കബ് തോമസ്, ജെനിൻ തരകൻ, സിബു അലക്സ് ചാക്കോ, ഷിബു അലക്സ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.