Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

‘രാഷ്‌ട്രത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടേണ്ടത് വിദ്യാലയങ്ങളിൽ’

bah-bhavans-3cl കുവൈത്ത് ഭാരതീയ വിദ്യാഭവൻ വാർഷികാഘോഷം ഇന്ത്യൻ സ്ഥാനപതി കെ.ജീവ സാഗർ ഉദ്ഘാടനം ചെയ്യുന്നു.

കുവൈത്ത് സിറ്റി ∙ വിദ്യാ‍ലയങ്ങൾ ഫാക്ടറികൾ അല്ലെന്ന ബോധം വേണമെന്ന് ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ. ഫാക്ടറികളിൽ നിർമിക്കുന്ന വസ്തുക്കൾക്കു കേടുപാട് സംഭവിച്ചാൽ അതു തിരിച്ചെടുത്തു നന്നാക്കാൻ കഴിഞ്ഞേക്കും. എന്നാൽ വിദ്യാലയങ്ങളിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന കുട്ടികളെ പിന്നീട് ശരിയായ ദിശയിൽ എത്തിക്കാൻ സാധിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഭാരതീയ വിദ്യാഭവൻ വാർഷികം (തരംഗ്-2018) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ ഭാവി കുടികൊള്ളുന്നതു വിദ്യാർഥികളിലാണ്. അതിനനുസരിച്ച് വിദ്യാർഥികളെ രൂപപ്പെടുത്തണം. രാഷ്‌ട്രത്തിന്റെ കാഴ്ചപ്പാട് രൂപപ്പെടേണ്ടത് വിദ്യാലയങ്ങളിലാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ എന്തായിത്തീരണം എന്നതിനെക്കുറിച്ച് വാണിജ്യതാൽപര്യത്തോടെ രക്ഷിതാക്കൾ തീർപ്പ് കൽ‌പിക്കരുത്. പകരം അന്തിമലക്ഷ്യം എന്താണെന്നുകൂടി കുട്ടികളെ ബോധ്യപ്പെടുത്തണം. അതാകട്ടെ സമൂഹത്തിന് ഗുണമുള്ളതുമായിരിക്കണം. കുടുംബ സംവിധാനമാണ് ഇന്ത്യൻ സംസ്കാരത്തിന്റെ അടിത്തറ.

അതുകൊണ്ടുതന്നെ മനുഷ്യന്റെ അന്തസ്സിനെക്കുറിച്ചുള്ള ബോധവൽകരണമാണ് വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്കു പകരേണ്ടതെന്നും ജീവസാഗർ പറഞ്ഞു. സ്കൂൾ ഹെഡ് ഗേൾ മേഘവർണിക, പ്രിൻസിപ്പൽ ടി. പ്രേംകുമാർ, സ്മാർട് ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ, ഭവൻസ് വൈസ് പ്രിൻസിപ്പൽമാരായ സുരേഷ് ബാലകൃഷ്ണൻ, മീനാക്ഷി നയ്യാർ, ലളിത പ്രേംകുമാർ, ശ്രീറാം സൂരജ്, മാളവിക മാവത്ത് എന്നിവർ പ്രസംഗിച്ചു.

വിവിധ ക്ലാസുകളിൽ മികവ് കാട്ടിയവർക്ക് ഇന്ത്യൻ സ്ഥാനപതി കെ. ജീവ സാഗർ, ഗയാന സ്ഥാനപതി ഷഹീർ അലി, പത്നി മറിയം അലി, സ്കൂൾ ചെയർമാൻ രാമചന്ദ്ര മേനോൻ, ഭവൻസ് മിഡിൽ ഈസ്റ്റ് ഡയറക്ടർ സൂരജ് രാമചന്ദ്രൻ, കൃഷ്ണദാസ് എന്നിവർ അവാഡുകളും സർട്ടിഫിക്കറ്റുകളും നൽകി. സ്കൂൾ മാഗസിന്റെ കോപ്പി എഡിറ്റർ നിഥിൻ ഇന്ത്യൻ സ്ഥാനപതിക്കു നൽകി. കലാപരിപാടികളും അരങ്ങേറി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.