Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശികൾക്ക് അവശ്യഘട്ടങ്ങളിൽ ചികിൽസ നിഷേധിക്കരുത്

കുവൈത്ത് സിറ്റി∙ അത്യാവശ്യഘട്ടങ്ങളിൽ ചികിത്സ തേടിയെത്തുന്ന വിദേശികൾക്കു ചികിൽസ നിഷേധിക്കരുതെന്ന് ആരോഗ്യമന്ത്രി ഷെയ്ഖ് ഡോ.ബാസിൽ അൽ സബാഹ് ആശുപത്രി അധികൃതർക്കു നിർദേശം നൽകി. വിദേശികൾക്കു സർക്കാർ ചികിൽസാ ഫീസ് നിശ്ചയിച്ചിട്ടുണ്ട്.

എന്നാൽ ഫീസിനേക്കാൾ പ്രധാനം ചികിൽസ തേടിയെത്തുന്നവരുടെ ജീവനാണ്. അതിനാൽ എത്രയും പെട്ടെന്ന് ചികിൽസ ലഭ്യമാക്കുന്നതിലാകണം ആശുപത്രി അധികൃതരുടെ ശ്രദ്ധ. ഫീസ് സംബന്ധിച്ച കാര്യങ്ങൾ അതു കഴിഞ്ഞു മാത്രമേ പരിഗണിക്കേണ്ടതുള്ളൂവെന്നും മന്ത്രി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.