Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖറാഫി നാഷനൽ കമ്പനി പ്രതിസന്ധി: ഒരുമാസത്തിനകം പരിഹാരമെന്ന് കേന്ദ്ര മന്ത്രി വി.കെ. സിങ്

DUB-singh-4CLMCLR ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് കുവൈത്ത് ഉപപ്രധാ‍നമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തുന്നു.

കുവൈത്ത് സിറ്റി∙ ഖറാഫി നാഷനൽ കമ്പനിയിൽ മാസങ്ങളായി പ്രയാസപ്പെടുന്ന ഇന്ത്യൻ തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഒരുമാസത്തിനകം പരിഹാരമാകുമെന്നു കുവൈത്ത് അധികൃതർ ഉറപ്പുനൽകിയതായി ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് അറിയിച്ചു.

BAH-singh---labors-4CLMCLR കുവൈത്തിൽ തൊഴിൽപ്രശ്നം നേരിടുന്ന അനവധി ഇന്ത്യൻ തൊഴിലാളികൾ ഇന്ത്യൻ എംബസി പരിസരത്തു മന്ത്രി വി.കെ.സിങ്ങിനോടു പരാതി പറയുന്നു.

കുവൈത്തിൽ മന്ത്രിമാർ ഉൾപ്പെടെ വിവിധതലങ്ങളിലുള്ളവരുമായി കൂടിക്കാ‍ഴ്ചയ്ക്കു ശേഷം ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹ പ്രതിനിധികളെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. കുവൈത്ത് അധികൃതരുമായി നടത്തിയ ചർച്ചയുടെ വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്നു മന്ത്രി പറഞ്ഞു. അതേസമയം വളരെ അനുകൂലമായ സമീപനമാണ് ഉണ്ടായിട്ടുള്ളത്. പ്രതിസന്ധിയിലായ തൊഴിലാളികളിൽ ഇഖാമാ കാലാവധി കഴിഞ്ഞതിനെ തുടർന്ന് പിഴ അടയ്ക്കാനുള്ളവർക്ക് ഇളവു നൽകും. നാട്ടിലേക്കു തിരിച്ചയയ്ക്കുന്നതിനുള്ള സൗകര്യം വരെ ഉണ്ടാകുമെന്നു മന്ത്രി സൂചിപ്പിച്ചു.

BAH-singh---embassy--2CLMCLR ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി വി.കെ.സിങ് കുവൈത്ത് ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സമൂഹ പ്രതിനിധികളെ അഭിസംബോധന ചെയ്യുന്നു.

തൊഴിലാളികളുടെ ഭക്ഷണത്തിനും മറ്റുകാര്യങ്ങൾക്കും സഹായം നൽകുന്നതിൽ ഇന്ത്യൻ സമൂഹത്തിന്റെ പങ്കാളിത്തം മന്ത്രി അഭ്യർഥിച്ചു. നേരത്തെ ഷുഐബയിൽ കമ്പനി ജീവനക്കാർ വസിക്കുന്ന ക്യാം‌പ് സന്ദർശിച്ച മന്ത്രി എണ്ണൂറോളം ആളുകളുടെ പരാതികൾ കേട്ടു. പിന്നീട് വി.കെ.സിങ് കുവൈത്ത് വിദേശകാര്യമന്ത്രി ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹുമായി കൂടിക്കാഴ്ച നടത്തി. മേഖലയിലെ പ്രശ്നങ്ങളും പരസ്പര സഹകരണത്തിനുള്ള ഉഭയകക്ഷി വിഷയങ്ങളും ചർച്ച ചെയ്‌തു. കുവൈത്ത് വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറല്ല ഉൾപ്പെടെയുള്ളവരും ചർച്ചയിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.