Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് ഫീസ് 1000 ദിനാറാക്കണമെന്ന് എംപി

kuwait-licence

കുവൈത്ത് സിറ്റി ∙ വിദേശികൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകുന്നതിനുള്ള ഫീസ് 1000 ദിനാറായി വർധിപ്പിക്കണമെന്നു സഫാ അൽ ഹാഷിം എം‌പി ആവശ്യപ്പെട്ടു. ഗതാഗതക്കുരുക്ക് ഇല്ലാതാക്കുന്നതിനുള്ള പരിഹാര മാർഗങ്ങൾ എന്ന നിലയിൽ പാർലമെന്റിനു സമർപ്പിച്ച നിർദേശത്തിലാണ് ആവശ്യം ഉന്നയിച്ചത്.

വിദേശികളുടെ ലൈസൻസ് പുതുക്കാനുള്ള ഫീസ് 500 ദിനാർ ആക്കണമെന്നും അവർ ആവശ്യപ്പെട്ടു. വിദേശികളുടെ ഡ്രൈവിങ് ലൈസൻസ് വർക്ക് പെർമിറ്റ് കാലാവധിയുമായി ബന്ധിപ്പിക്കണം. കൃത്രിമം തടയാനും നിബന്ധനകൾ പാലിക്കാതെ ലൈസൻസ് നൽകുന്നത് ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കുമെന്നും സഫാ അൽ ഹാഷിം അഭിപ്രായപ്പെട്ടു. പത്തുവർഷത്തിൽ കൂടുതൽ കാലപ്പഴക്കമുള്ള വാഹനങ്ങളുടെ റജിസ്‌‌ട്രേഷൻ വിദേശികൾക്ക് പുതുക്കി നൽകരുതെന്നും അവർ നിർദേശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.