Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സാമ്പത്തിക വൈവിധ്യവൽക്കരണം: കുവൈത്തും സൗദിയും തമ്മിൽ ധാരണ

BAH-saudi-3CLMCLR കുവൈത്ത് വിഷൻ-2035 കർമസമിതി യോഗത്തിൽ ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് പ്രസംഗിക്കുന്നു. സൗദി റോയൽ കോർട്ട് അഡ്വൈസർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദ് സമീപം.

കുവൈത്ത് സിറ്റി ∙ സാമ്പത്തിക വൈവിധ്യവൽക്കരണത്തിനായി കുവൈത്തും സൗദി അറേബ്യയും പരസ്പര ധാരണയിൽ പ്രവർത്തിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ ഷെയ്ഖ് നാസർ സബാഹ് അൽ അഹമ്മദ് അൽ സബാഹ് അറിയിച്ചു. `കുവൈത്ത് വിഷൻ-2035` കർമസമിതി യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സൗദി റോയൽ കോർട്ട് അഡ്വൈസർ തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് ബിൻ അബ്ദുൽ അസീസ് അൽ സൗദും യോഗത്തിൽ സംബന്ധിച്ചു. സൗദിയിലെ സൽമാൻ രാജാവിന്റെയും കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും വികസന കാഴ്ചപ്പാടുകൾ ഇരുരാജ്യങ്ങൾക്കും പ്രയോജനപ്പെടുത്തുന്നതിന് സൗദി സംഘവുമായുള്ള കൂടിക്കാഴ്ച വഴിതെളിക്കുന്നുവെന്ന് ഷെയ്ഖ് നാസർ പറഞ്ഞു.

ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാട് ഇരു രാജ്യങ്ങളും തമ്മിലുള്ള ഐക്യം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.