Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗൾഫ് കപ്പ്: പ്രതീക്ഷ മങ്ങി കുവൈത്ത്

BAH-gulf-cup---kuwait-5CLMCLR ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റിൽ കുവൈത്തും ഒമാനും തമ്മിലുള്ള മത്സരത്തിൽനിന്ന്.

കുവൈത്ത് സിറ്റി ∙ സ്വന്തം മണ്ണിൽ ഗൾഫ് കപ്പ് നേടാനുള്ള കുവൈത്തിന്റെ പ്രതീക്ഷ മങ്ങി. കഴിഞ്ഞ ദിവസം കുവൈത്തിനെ ഒമാൻ മറുപടിയില്ലാത്ത ഒരു ഗോളിനു തോൽ‌പിച്ചതോടെ ഗ്രൂപ്പ്-എയിൽ കുവൈത്ത് പോയിന്റ് ഒന്നും ലഭിക്കാത്ത അവസ്ഥയിലായി. ഈ ഗ്രൂപ്പിൽ സൗദി അറേബ്യയ്ക്കും യു‌എ‌ഇക്കും നാലു പോയിന്റ് വീതമായി. ഗോൾ ശരാശരിയിൽ സൗദി അറേബ്യ ഒരു ഗോളിനു മുന്നിലുമാണ്.

ഒമാനു മൂന്നു പോയിന്റുണ്ട്. കുവൈത്ത് നാളെ യു‌എ‌ഇയുമായുള്ള മത്സരത്തിൽ വിജയിച്ചാലും സെമിയിലെത്താൻ സാധ്യതയില്ല. രണ്ടാം പകുതിയുടെ പതിമൂന്നാം മിനിറ്റിൽ ക്യാപ്റ്റൻ അഹമ്മദ് അൽ മുഹൈജിരിയാണ് ഒമാനുവേണ്ടി ഗോൾ നേടിയത്.

ഗാലറി നിറഞ്ഞ ആരാധകരുടെ പിന്തുണയോടെ മത്സരിച്ച് കുവൈത്തിന് അവസരങ്ങൾ പലതും പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.` ഫിഫയുടെ വിലക്ക് കാരണം രണ്ടുവർഷത്തോളം രാജ്യാന്തര മത്സരങ്ങളിൽനിന്നു വിട്ടുനിൽക്കേണ്ടിവന്ന കുവൈത്തിന് തിരിച്ചുവരവിനുള്ള അവസരമാണ് ഗൾഫ് കപ്പ്.

പക്ഷേ, ഉദ്ഘാടന മത്സരത്തിൽ സൗദി അറേബ്യയോടും കഴിഞ്ഞ ദിവസം ഒമാനോടും പരാജയപ്പെടേണ്ടിവന്നു ആ‍തിഥേയർക്ക്.

തിങ്കളാഴ്ച രണ്ടാമത്തെ മത്സരത്തിൽ സൗദി അറേബ്യയും യു‌എ‌ഇയും തമ്മിൽ ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.