Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജിയാനി ഇൻഫാന്റിനോയ്ക്കും സംഘത്തിനും സ്വീകരണം

BAH-fifa--ameer-3CLMLCR ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ സന്ദർശിച്ചപ്പോൾ. സ്പീക്കർ മർസൂഖ് അൽ ഗാനിം സമീപം.

കുവൈത്ത് സിറ്റി∙ കുവൈത്തിനെതിരായ വിലക്ക് പിൻ‌വലിക്കുന്ന കാര്യം ഔദ്യോഗികമായി അറിയിക്കാൻ കുവൈത്തിൽ എത്തിയ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയ്ക്കും സംഘത്തിനും അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ബയാൻ കൊട്ടാരത്തിൽ സ്വീകരണം നൽകി.

കുവൈത്തിലെ കായിക താരങ്ങൾക്ക് പ്രചോദനമാകുംവിധം തീരുമാനമെടുത്തതിന് ഇൻഫാന്റിനോയെ അമീർ പ്രശംസിച്ചു.

കിരീടാവകാശി ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്, പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, അമീരി ദിവാൻ സഹമന്ത്രി ഷെയ്ഖ് ജാറ അൽ സബാഹ്, യുവജനകാര്യമന്ത്രി ഖാലിദ് അൽ റൌദാൻ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

ഫുട്ബോൾ പ്രേമികളായ കുവൈത്തിന് രാജ്യാന്തരവേദികളിൽ തിളങ്ങാൻ ഫിഫയുടെ തീരുമാനം പ്രചോദനമാകുമെന്ന് ഫിഫ പ്രസിഡന്റ് പ്രതികരിച്ചു. വിലക്ക് നിരോധനം പിൻ‌വലിച്ചുകൊണ്ടുള്ള തീരുമാനം എന്നും സ്മരിക്കത്തക്കവിധം അമീറിനുള്ള സമ്മാനമായാണ് ഫിഫ സമർപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.