Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചുവപ്പ് കാർഡ് പിൻവലിച്ച് ഫിഫ

BAH-fifa-3CVLMCLR ഫിഫ പ്രസിഡന്റ് ഗിയാനി ഇൻഫാന്റിനോയെ കുവൈത്ത് വിമാനത്താവളത്തിൽ പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാൻ എന്നിവർ സ്വീകരിക്കുന്നു.

കുവൈത്ത് സിറ്റി ∙ രണ്ടു വർഷത്തെ ഇടവേളയ്ക്കുശേഷം രാജ്യാന്തര ഫുട്ബോളിൽ കുവൈത്തിനു വീണ്ടും ഇടം. കുവൈത്ത് പുതുതായി അംഗീകരിച്ച കായിക നിയമത്തിന്റെ ബലത്തിലാണു നിരോധനം പിൻ‌വലിക്കുന്നതെന്നു ഫിഫ അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണ് കുവൈത്ത് പാർലമെന്റ് പുതിയ കായിക നിയമം അംഗീകരിച്ചത്. ഫിഫയുടെ വ്യവസ്ഥകൾക്കകത്തു നിൽക്കുന്നതാണു പുതിയ നിയമം എന്നു ബോധ്യമായെന്നു ഫിഫ അധികൃതർ വ്യക്തമാക്കി. രാജ്യത്തെ കായിക സംവിധാനങ്ങളിൽ ഇടപെടാൻ സർക്കാരിന് അവസരം നൽകുന്നതാണു കുവൈത്തിലെ കായിക നിയമം എന്ന ആരോപണവുമായി 2015 ഒക്ടോബറിലാണ് ഫിഫ, രാജ്യാന്തര ഒളിം‌പിക്സ് കമ്മിറ്റി (ഐ‌ഒസി) തുടങ്ങിയ രാജ്യാന്തര കായിക സംഘടനകൾ കുവൈത്തിനു വിലക്ക് ഏർപ്പെടുത്തിയത്.

നിരോധനംമൂലം കുവൈത്ത് കായികതാരങ്ങൾക്കു കഴിഞ്ഞ ഒളിംപിക്സിൽ പങ്കെടുക്കാനായില്ല. ഫുട്ബോളിൽ ഒട്ടേറെ രാജ്യാന്തര മത്സരങ്ങളും കുവൈത്തിന് ഉപേക്ഷിക്കേണ്ടിവന്നു.

നിരോധനം പിൻ‌വലിക്കുന്ന കത്തുമായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ ഇന്നലെ കുവൈത്തിൽ എത്തി. വിമാനത്താവളത്തിൽ പാർലമെന്റ് സ്പീക്കർ മർസൂഖ് അൽ ഗാനിം, യുവജനകാര്യമന്ത്രി ഖാലിദ് അൽ റൗദാൻ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

രാജ്യത്ത് ഇടക്കാല സർക്കാരാണ് അധികാരത്തിലുള്ളതെങ്കിലും സാഹചര്യത്തിന്റെ പ്രാധാന്യം പരിഗണിച്ചു പാർലമെന്റ് പ്രത്യേക സമ്മേളനം വിളിച്ചുചേർത്ത് കഴിഞ്ഞ ഞായറാഴ്ചയാണു പുതിയ കായിക നിയമം പാസാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.