Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജലം, വൈദ്യുതി വിതരണത്തെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ

earth-quake

കുവൈത്ത് സിറ്റി● ഞായറാഴ്ച രാത്രി അനുഭവപ്പെട്ട ഭൂചലനം രാജ്യത്തെ അടിസ്ഥാന സൗകര്യങ്ങളെ ബാധിച്ചിട്ടില്ലെന്ന് അധികൃതർ. ജലം-വൈദ്യുതി മന്ത്രാലയത്തിനു കീഴിലെ മുഴുവൻ സംവിധാനങ്ങളും സാധാരണ നിലയിലാണെന്ന് അണ്ടർ സെക്രട്ടറി മുഹമ്മദ് ബുഷാഹരി അറിയിച്ചു.

ഒരിടത്തും കേടുപാടുകൾ ഇല്ല. ജലവിതരണവും വൈദ്യുതി വിതരണവും പതിവുപോലെ തുടർന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുമരാമത്ത് വകുപ്പിനു കീഴിലുള്ള സംവിധാനങ്ങൾക്ക് കേടുപാടുകൾ ഒന്നുമില്ലെന്ന് മന്ത്രാലയം അസിസ്റ്റൻ‌റ് അണ്ടർ സെക്രട്ടറി അബ്ദുൽ മുഹ്സിൻ അൽ അനേസി അറിയിച്ചു.

വിദ്യാഭ്യാസ മന്ത്രാലയത്തിനു കീഴിലുള്ള സംവിധാനങ്ങളും സുരക്ഷിതമാണെന്ന് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.ഹൈത്തം അൽ അതാരി പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.