Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സൗദി അഴിമതി വിരുദ്ധ അന്വേഷണം കുവൈത്ത് ബാങ്ക് അക്കൗണ്ടുകളിലേക്കും

BANK

കുവൈത്ത് സിറ്റി ● സൗദി പൗരന്മാരുടെ അക്കൗണ്ട് വിവരങ്ങൾ ലഭ്യമാക്കാൻ കുവൈത്തിലെ ബാങ്കുകൾക്ക് സെൻ‌ട്രൽ ബാങ്ക് നിർദേശം. അഴിമതിക്കെതിരായ നടപടികളുടെ ഭാഗമായി സൗദിയിൽ രാജകുടുംബാംഗങ്ങളും മന്ത്രിമാരും ഉൾപ്പെടെയുള്ളവർ അറസ്റ്റിലാകുകയും രണ്ടായിരത്തോളം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്ത സാഹചര്യത്തിലാണു നടപടി.

സൗദിയിൽ പിടിയിലായ വ്യക്തികൾ, അവർ ഉൾപ്പെട്ട കമ്പനികൾ എന്നിവയുമായി ബന്ധപ്പെട്ട് കുവൈത്തിലെ ബാങ്കുകളിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ അത് സംബന്ധിച്ച വിവരം നൽകണമെന്നാണ് കുവൈത്ത് സെൻ‌ട്രൽ ബാങ്ക് നിർദേശിച്ചിട്ടുള്ളത് എന്നാണ് റിപ്പോർട്ട്. സൗദിയിലെ പ്രമുഖ വ്യവസായി അൽ വലീദ് ബിൻ തലാൽ ഉൾപ്പെടെ 19 സൗദി സ്വദേശികളുടെ അക്കൗണ്ടുകൾ സംബന്ധിച്ച് വിവരം നൽകാൻ യു‌എ‌ഇ സെൻ‌ട്രൽ ബാങ്ക് കഴിഞ്ഞയാഴ്ച അവിടത്തെ ബാങ്കുകളോട് നിർദേശിച്ചിരുന്നു.

ജിസിസി രാജ്യങ്ങളിലെ പല ബാങ്കുകളും സൗദി അറേബ്യയിൽനിന്നുള്ളവരുമായി സഹകരിക്കുന്നവയാണ്. സൗദിയിലെ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പല ബാങ്കുകളിലും അക്കൗണ്ടുമുണ്ട്. ബഹ്‌റൈനിലും സൗദികളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച് വിവരശേഖരണത്തിന് നിർദേശമുണ്ടെന്നാണ് റിപ്പോർട്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.