Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തില്‍ വിദേശികൾക്ക് ഒരു കാർ മാത്രം വ്യവസ്ഥ പരിഗണനയിൽ

car-representational-image

കുവൈത്ത് സിറ്റി ∙ വിദേശികൾക്ക് ഒരു കാർ മാത്രമെന്ന നിർദേശം കുവൈത്ത് സര്‍ക്കാരിന്റെ പരിഗണനയിൽ. ഗതാഗതക്കുരുക്ക് കുറയ്ക്കുന്നതിനും തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനുമുള്ള പദ്ധതികൾ സംബന്ധിച്ചുള്ള പഠന റിപ്പോർട്ടിലെ നിർദേശം സജീവമായി പരിഗണിക്കുന്നതായി ഔദ്യോഗിക കേന്ദ്രങ്ങള്‍ സൂചന നൽകി.

മറ്റു ജിസിസി രാജ്യങ്ങളിൽ നിന്നുള്ളവർ ഉൾപ്പെടെ എല്ലാ വിദേശികൾക്കും നിർദേശം ബാധകമാക്കാനാണ് ആലോചന. കുവൈത്തിൽ നിലവിൽ 29 ലക്ഷം വാഹനങ്ങളുണ്ടെന്നാണു കണക്ക്. 12 ലക്ഷം വാഹനങ്ങളെ ഉൾക്കൊള്ളാൻ ശേഷിയുള്ള റോഡുകളേ രാജ്യത്തുള്ളൂ താനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.