Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരള പ്രവാസി ക്ഷേമ അംഗത്വ ക്യാം‌പെയിൻ സംഘടിപ്പിക്കും

pravasi കേരള പ്രവാസി ക്ഷേമനിധി ബോർഡ് അംഗം എൻ.അജിത് കുമാർ കുവൈത്തിൽ വാർത്താസമ്മേളനത്തിൽ. കല കുവൈത്ത് ഭാരവാഹികൾ സമീപം.

കുവൈത്ത് സിറ്റി ∙ കുവൈത്തിൽ കേരള പ്രവാസി ക്ഷേമ അംഗത്വ ക്യാം‌പെയിൻ സംഘടിപ്പിക്കുമെന്ന് ബോർഡ് അംഗം എൻ.അജിത് കുമാർ അറിയിച്ചു. ഒരു വർഷം കൊണ്ട് ഒരുലക്ഷം പേരെ അംഗങ്ങളാക്കുകയാണ് ലക്ഷ്യം. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ മാത്രം എഴുപതിനായിരത്തിലേറെ പുതിയ അംഗങ്ങൾ ഉണ്ടായിട്ടുണ്ട്. ക്ഷേമ പെൻഷൻ ഏകീകരിച്ച് കുറഞ്ഞ പെൻഷൻ രണ്ടായിരം രൂപയാക്കി വർധിപ്പിച്ചുണ്ട്.

പ്രവാസികൾക്കായി ഡിവിഡന്റ് പെൻഷൻ സ്കീം, പ്രവാസി വില്ലേജ് തുടങ്ങിയ പദ്ധതികളും പുതിയ ബോർഡ് സർക്കാരിന്റെ പരിഗണനയ്ക്കായി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ബോർഡിൽ സമ്പൂർണ ഡിജിറ്റൈസേഷൻ നടപ്പാക്കിവരികയാണ്. അതിന്റെ ഭാഗമായി ഓൺ‌ലൈൻ അംഗത്വ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. അംഗത്വ പ്രചാരണത്തിനായി കുവൈത്തിലെ സംഘടനാ പ്രതിനിധികളുടെ യോഗം 14ന് വൈകിട്ട് ഏഴിന് അബ്ബാ‍സിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ ചേരും.

കല കുവൈത്ത് പ്രസിഡന്റ് സുഗതകുമാർ, ജനറൽ സെക്രട്ടറി ജെ.സജി, ട്രഷറർ രമേശ് കണ്ണപുരം, മീഡിയ സെക്രട്ടറി ജിതിൻ പ്രകാശ് എന്നിവരും വാർത്താ‍സമ്മേളനത്തിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.