Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യൻ നഗരങ്ങിലേക്ക് ജസീറ എയർവെയ്സ്

azeera ജസീറ

കുവൈത്ത് സിറ്റി ∙ കുവൈത്തിലെ സ്വകാര്യ ബജറ്റ് എയർ‌ലൈൻ ആയ ജസീറ എയർവെയ്സ് ഇന്ത്യൻ നഗരങ്ങളെ ലക്ഷ്യമിടുന്നു. ഈ മാസം ഹൈദരാബാദിലേക്ക് സർവീസ് ആ‍രംഭിക്കുന്ന ജസീറ എയർവെയ്സ് അധികം വൈകാതെ ഡൽഹി, ചെന്നൈ, മുംബൈ എന്നിവിടങ്ങളിലേക്കും സർവീസ് തുടങ്ങുമെന്ന് ചെയർമാൻ മർവാൻ ബൂദായ് അറിയിച്ചു.

പാക്കിസ്ഥാനിലെ ലഹോറിലേക്കും ഈ മാസം സർവീസ് തുടങ്ങുന്നുണ്ട്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സാധ്യതകൾ വളരെയേറെയായതിനാലാണ് ആ മേഖലയിലേക്ക് ശ്രദ്ധതിരിക്കാൻ കാരണം. ഒൻപതു ലക്ഷത്തിലേറെ ഇന്ത്യക്കാരുണ്ട് കുവൈത്തിൽ. അവരുടെ യാ‍ത്രാവിമാനങ്ങളിൽ പ്രധാന പങ്കുവഹിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും ബൂദായ് പറഞ്ഞു. ഈ വർഷാ‍വസാനത്തോടെ കമ്പനിക്ക് എസ്‌ഇഎ 320 ഇനത്തിൽ‌പ്പെട്ട രണ്ടു വിമാനങ്ങൾകൂടി ലഭിക്കും.

അതോടെ ഈ ഇനത്തിൽ കമ്പനിക്ക് ഏഴു വിമാനങ്ങളാകും. മേഖലയിലെ യാത്രാവിമാന സർവീസുകളിൽ മെച്ചപ്പെട്ട പങ്കാളിത്തത്തിനുള്ള നടപടികളും നടത്തുന്നുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.