Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാലാവസ്ഥാ വ്യതിയാനം പക്ഷികളിൽ: പഠനം നടത്തും

bird

കുവൈത്ത് സിറ്റി∙ കാലാവസ്ഥാ വ്യതിയാനം ദേശാടനപ്പക്ഷികളിലും അവയുടെ സഞ്ചാരപഥത്തിലുമുളവാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച് കുവൈത്ത് പരിസ്ഥിതി സം‌രക്ഷണ സൊസൈറ്റിയിലെ പക്ഷിനിരീക്ഷണ-സം‌രക്ഷണ സംഘം പഠനം നടത്തും.

വടക്കുനിന്ന് തെക്കോട്ടും തിരിച്ചും കുവൈത്ത് വഴി കടന്നുപോകാറുള്ള പക്ഷികളെ സംബന്ധിച്ചാണ് നിരീക്ഷണം നടത്തുക. അതു സംബന്ധിച്ച് രണ്ടു ദിവസങ്ങളിലായി നടത്തിയ ശിൽ‌പശാലയിൽ ഒട്ടേറെ നിർദേശങ്ങൾ ഉയർന്നു വന്നതായി സൊസൈറ്റി അധികൃതർ അറിയിച്ചു. പക്ഷികളുടെ ദേശാടനം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ടതാണ് നിർദേശങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.