Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിക്ഷേപ, വിദ്യാഭ്യാസമേഖലയിൽ സഹകരണം: കുവൈത്തും യു‌എസും കരാർ ഒപ്പിട്ടു

agreement കുവൈത്തും യു‌എസും തമ്മിലുള്ള വ്യാപാര കരാറിൽ വാഷിങ്ടണിൽ ഷെയ്ഖ് മിഷാൽ അൽ ജാബർ അൽ അഹമ്മദ് അൽ സബാഹും ഫ്രെഡ് വോൾകൻ‌സെകും ഒപ്പുവയ്ക്കുന്നു.

കുവൈത്ത് സിറ്റി∙ നിക്ഷേപ, വിദ്യാഭ്യാസമേഖലയിൽ സഹകരണം വർധിപ്പിക്കുന്നതിന് കുവൈത്തും യു‌എസും കരാർ ഒപ്പുവച്ചു. വാഷിങ്ടണിൽ കുവൈത്ത് ഡയറക്ട് പ്രമോഷൻ അതോറിറ്റിയും യു‌എസ് കോമേഴ്സ് ഡിപ്പാർട്ട്മെന്റിലെ രാജ്യാന്തര വ്യാപാര ഭരണനിർവഹണ വിഭാഗവും തമ്മിലും കുവൈത്ത് ഉന്നതവിദ്യാഭ്യാസ മന്ത്രാലയവും യു‌എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റും തമ്മിലാണ് കരാറുകൾ ഒപ്പുവച്ചത്.

ഇരു രാജ്യങ്ങളിലും വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ളതാണ് വ്യാപാര കരാർ. ഉന്നത വിദ്യാഭ്യാസത്തിനും ശാസ്ത്ര ഗവേഷണത്തിനുമുള്ള സഹകരണമാണ് വിദ്യാഭ്യാസ കരാർ വ്യവസ്ഥ ചെയ്യുന്നത്. കുവൈത്ത് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് സബാഹ് അൽ ഖാലിദ് അൽ ഹമദ് അൽ സബാഹിന്റെ സാന്നിധ്യത്തിലാണ് കരാറുകൾ ഒപ്പുവച്ചത്.

വ്യാപാരകരാറിൽ കുവൈത്തിനുവേണ്ടി ഷെയ്ഖ് മിഷാൽ ജാബർ അൽ അഹമ്മദ് അൽ സബാഹും യു‌എസിനുവേണ്ടി ഫ്രെഡ് വോൾകൻ‌സെകും വിദ്യാഭ്യാസ കരാറിൽ കുവൈത്തിനുവേണ്ടി ഡോ.ഹാമിദ് അൽ അസിമിയും യു‌‌എസിനുവേണ്ടി ലാറി ഷ്വവാർട്ട്സും ഒപ്പുവച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.