Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കുവൈത്തിൽ പ്ലാസ്റ്റിക് അരി ഇല്ലെന്ന് വാണിജ്യമന്ത്രാലയം

rice

കുവൈത്ത് സിറ്റി ∙ രാജ്യത്തെ വിപണിയിൽ പ്ലാസ്റ്റിക് അരി ഇല്ലെന്നു വാണിജ്യ-വ്യവസായ മന്ത്രാലയം വ്യക്തമാക്കി. കുവൈത്തിൽ പ്ലാസ്റ്റിക് അരിയുടെ സാന്നിധ്യം എന്ന നിലയിൽ സമൂഹമാധ്യമങ്ങളിൽ വിഡിയോ പ്രചരിച്ച സാഹചര്യത്തിൽ വിവിധ കേന്ദ്രങ്ങളിൽനിന്നു ശേഖരിച്ച അരി ലബോറട്ടറി പരിശോധനയ്ക്കു വിധേയമാക്കിയശേഷമാണു മന്ത്രാലയത്തിന്റെ വിശദീകരണം.

കുവൈത്ത് വിപണിയിൽ ലഭ്യമായിട്ടുള്ള അരി ആരോഗ്യത്തിനു കോട്ടംവരുത്താത്ത വിധമുള്ളതാണെന്നു മന്ത്രാലയം അഭിപ്രായപ്പെട്ടു. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്‌തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിൽ കർശന നിഷ്കർഷയുള്ള രാജ്യങ്ങളിൽ ഒന്നാണു കുവൈത്ത്. സമൂഹമാധ്യമങ്ങളിൽ വന്ന വിഡിയോ മൂന്നുവർഷം മുൻപത്തേതാണ്. മറ്റൊരു രാജ്യത്തെ സംബന്ധിച്ചായിരുന്നു വിഡിയോ.

ഇറക്കുമതി ചെയ്യുന്ന വസ്തുക്കൾ മുഴുവൻ വിപണിയിൽ എത്തുന്നതിനു മുൻപ് പരിശോധനാ വിധേയമാക്കുന്നുമുണ്ട്. ഇറക്കുമതി ചെയ്ത പഞ്ചസാര ആരോഗ്യത്തിനു ഹാനികരമാണെന്ന നിലയിൽ കഴിഞ്ഞ ഒക്ടോബറിൽ മറ്റൊരു വിഡിയോ പ്രചാരത്തിലുണ്ടായിരുന്നു. ലബോറട്ടറി പരിശോധനയിൽ പഞ്ചസാരയ്ക്കു കുഴപ്പമില്ലെന്നു കണ്ടെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.