Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഇന്ത്യയിൽ നിന്ന് ഗൾഫിലെത്തുന്നവരുടെ എണ്ണത്തിൽ കുറവ്

traveller

കുവൈത്ത് സിറ്റി∙ ഇന്ത്യയിൽനിന്ന് ഗൾഫ് നാടുകളിലേക്ക് തൊഴിൽതേടി പോകുന്നവരുടെ എണ്ണത്തിൽ മൂന്നുവർഷത്തിനിടെ വലിയതോതിൽ ഇടിവാണ് സംഭവിച്ചത്. 2014ൽ 775845 ഇന്ത്യക്കാർ ജിസിസി രാജ്യങ്ങളിൽ തൊഴിൽതേടി പോയെങ്കിൽ 2016ൽ 507296 ഇന്ത്യക്കാർക്കാണ് തൊഴിലവസരം ലഭിച്ചത്.

എണ്ണവില ഇടിവിനെത്തുടർന്ന് ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക പ്രശ്നം ഉൾപ്പെടെ വിവിധ കാരണങ്ങളാണ് അതിനു പിന്നിലുള്ളത്. ഈ കുറവ് ഗൾഫ് രാജ്യങ്ങളിൽനിന്ന് ഇന്ത്യയിലേക്കുള്ള പണമിടപാടിന്റെ തോതിലും കുറവ് വരുത്തിയിട്ടുണ്ട്. ഗൾഫ് രാജ്യങ്ങളിൽനിന്ന് 2014-15ൽ 69,819 ദശലക്ഷം ഡോളറും 2015-16ൽ 65,592 ദശലക്ഷം ഡോളറുമാണ് എത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.