Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിയമന നടപടിക്രമങ്ങൾക്ക് കുവൈത്തിന്റെ ഇ– ശൃംഖല

computer

കുവൈത്ത് സിറ്റി∙  വിദേശത്തുനിന്ന് തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഓരോ രാജ്യത്തെയും കുവൈത്ത് നയതന്ത്രാലയവുമായി കം‌പ്യൂട്ടർ ശൃംഖലയിലൂടെ ബന്ധം സ്ഥാപിക്കുന്ന സംവിധാനം ആലോചനയിലുണ്ടെന്ന് അധികൃതർ.

ഈജിപ്‌തുമായാണ് സംവിധാനം ആദ്യം നടപ്പാക്കുക. വിജയകരമെന്ന് തെളിഞ്ഞാൽ പിന്നീട് ഇന്ത്യയിലെ നയതന്ത്രാലയവുമായി കം‌പ്യൂട്ടർ  ബന്ധം ഏർപ്പെടുത്തുമെന്ന്  മാൻ‌പവർ അതോറിറ്റി ആക്ടിങ് ഡയറക്ടർ അഹമ്മദ് അൽ മൂസ അറിയിച്ചു.


വിദേശത്തുനിന്ന് റിക്രൂട്ട് ചെയ്യപ്പെടുന്നവർ കുവൈത്തിൽ എത്തുന്നതിന് മുൻപ് തന്നെ നടപടിക്രമങ്ങൾ പലതും പൂർത്തിയാക്കുക എന്നതാണ് കം‌പ്യൂട്ടർ ശൃംഖല വഴി ബന്ധപ്പെടുത്തൽ കൊണ്ട് ലക്ഷ്യമിടുന്നത്. മുപ്പത് വയസിൽ താഴെയുള്ളവർക്ക് വീസ അനുവദിക്കേണ്ടതില്ലെന്ന് മാൻ പവർ അതോറിറ്റി നിശ്ചയിച്ചതായി വന്ന വാർത്തകൾ വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് അർഹരായ എല്ലാവർക്കും വീസ നൽകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.


വീസ അനുവദിക്കുന്നതിനുള്ള പ്രായം നിർണയിക്കുക എന്നത് മാൻ പവർ പബ്ലിക്ക് അതോറിയുടെ മാത്രം ഉത്തരവാദിത്തമല്ല.അതേസമയം സ്വകാര്യമേഖലയിൽ സ്വദേശികളുടെ തോത് വർധിപ്പിക്കുന്നതിന് നടപടികൾ ആവിഷ്കരിച്ചതായി സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട ദേശീയ അതോറിറ്റി സെക്രട്ടറി ജനറൽ ഫൗസി അൽ മജ്‌ദലി അറിയിച്ചു. പുതിയ കണക്കനുസരിച്ച് 20315 സ്വദേശികളാണ് സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നത്.2011 ല 1627 സ്വദേശികളാണ് സ്വകാര്യമേഖലയിൽ ജോലി ചെയ്‌തിരുന്നത്. ഈ തോത് വരുംവർഷങ്ങളിലും ഗണ്യമായി വർധിപ്പിക്കാനാണ് ആലോചിക്കുന്നത്.

തൊഴിൽ പരിശീലന പരിപാടികളിലൂടെ സ്വദേശി തൊഴിലന്വേഷകർക്ക് പരിശീലനം നൽകുകയും അവരെ സ്വകാര്യ മേഖലയിൽ തൊഴിലെടുക്കാൻ പ്രാപ്തരാക്കുകയും ചെയ്യുന്നുണ്ട്.
അർധ സർക്കാർ സ്ഥാപനമായ ജം‌ഇയ്യകളിൽ 512 സ്വദേശികളാണ് ജോലി ചെയ്യുന്നത്. അവരിൽ 145 വനിതകളുമുണ്ട്. 25 തൊഴിലാളികളുള്ള സ്ഥാപനത്തിൽ നിശ്ചിത ശതമാനം സ്വദേശികളായിരിക്കണമെന്നാണ് വ്യവസ്ഥ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.