Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 21‌-‌ാമത് ശാഖാ ഉദ്ഘാടനം

lulu

കുവൈത്ത് സിറ്റി ● ലുലു എക്സ്ചേഞ്ചിന്റെ കുവൈത്തിലെ 21‌-‌ാമത് ശാഖ ജഹ്‌റ മാളിൽ ജഹ്‌റ ഗവർണർ ഫഹദ് അഹമ്മദ് അൽ അമീർ ഉദ്ഘാടനം ചെയ്‌തു. ലുലു ഗ്രൂപ്പ് ഇന്റർനാഷനൽ മാനേജിങ് ഡയറക്ടർ എം.എ. യൂസഫലി, ലുലു എക്സ്ചേഞ്ച് ഡയറക്ടർ അദീബ് അഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. ഉപഭോക്താക്കൾക്കു കൂടുതൽ സൗകര്യം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൂടുതൽ ബ്രാഞ്ചുകൾ തുടങ്ങുന്നതെന്ന് ലുലു എക്സ്ചേഞ്ച് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു.

വേഗവും വിശ്വസ്‌തതയുമുള്ള സേവനമാണ് ലുലു എക്സ്ചേഞ്ച് നടത്തുന്നത്. അതിവിപുലമായ ശൃംഖലയാണ് ലോകത്തുടനീളം സജീകരിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.