Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാടകത്തിലൂടെ അശരണർക്ക് സഹായം നൽകി ബഥനി തിയറ്റേഴ്സ്

drama-theatre കുവൈത്ത് ബഥനി തിയറ്റേഴ്സ് വക തിരുവല്ല കുന്നന്താനം ലിറ്റിൽ സെർ‌വന്റ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസിനുള്ള സഹായധനം ബാബു വർഗീസ് ഏറ്റുവാങ്ങുന്നു.

കുവൈത്ത് സിറ്റി ∙ നാടകത്തിലൂടെ സ്വരൂപിച്ച തുക അശരണർക്കായി കൈമാറി ബഥനി തിയറ്റേഴ്സ് മാതൃകയായി. കഴിഞ്ഞമാസം അവതരിപ്പിച്ച സാന്ത്വനം എന്ന നാടകത്തിലൂടെ സമാഹരിച്ച ഒരുലക്ഷം രൂപ തിരുവല്ല കുന്നന്താനത്തുള്ള ലിറ്റിൽ സെർ‌വന്റ്സ് ഓഫ് ഡിവൈൻ പ്രൊവിഡൻസിലെ അന്തേവാസികൾക്കുവേണ്ടി തിയറ്റർ പ്രവർത്തകർ ബാബു വർഗീസിനു കൈമാറി.

കേരളത്തിൽ പത്തുപേർക്കു തിമിര ശസ്‌ത്രക്രിയയ്ക്കായി 50,000 രൂപ അഡ്വ. ജോൺ തോമസ് ഏറ്റുവാങ്ങി. സാം അടപ്പനാംകണ്ടം, മനോജ് ഓതറ, ചേച്ചമ്മ സുനു, രാജു, വിനോദ് എലന്തൂർ, ജയിംസ് വെണ്മണി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.